2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

സത്യത്തില്‍ എന്താണയോദ്ധ്യ?



അയോദ്ധ്യാ തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെച്ചൊല്ലിയുള്ള
വാദങ്ങളും പ്രതിവാദങ്ങളും അടുത്തെങ്ങും കെട്ടടങ്ങാനുള്ള സാധ്യത കാണുന്നില്ല. വിധി നീതി
പുര്‍വ്വകമാണെന്നും അല്ലെന്നും രണ്ടു പക്ഷമുണ്ടെങ്കിലും  ഈ വിധി ഉയര്‍ത്താന്‍ പോകുന്ന പ്രശ്നങ്ങള്‍ ഇന്ത്യയുടെ ദുര്‍വിധിയാകുവാന്‍ പോകുന്ന കാലം വിദൂരമല്ല. 

ഇത്രമാത്രം കോലാഹലങ്ങളുണ്ടാക്കി, ഇത്രയധികം ധനവും, സമയവും, അധികാരവും ദുര്‍വ്യയം ചെയ്ത്, ഇത്രമാത്രം മനുഷ്യജീവനുകളെ ബലിയര്‍പ്പിച്ച്, സമാധാനത്തോടെ ജീവിക്കേണ്ട ജനങ്ങളില്‍ പര്‍സ്പര സ്പര്‍ദ്ധ വളര്‍ത്തി, പരസ്പരം പൊരുതുവാന്‍ പടക്കളത്തിലേക്കിറക്കി
വിട്ട്,  നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഈ തര്‍ക്കം എന്തിന്റെ പേരിലാണ്.

ഒരു ദൈവത്തിന്റെ സ്ഥലം മറ്റൊരു ദൈവത്തിന്റെ ആള്‍ക്കാര്‍ ബലം പ്രയോഗിച്ച് പിടിച്ചെടുത്തെന്നും പിടിച്ചെടുത്ത ദൈവത്തിന്റെ ആള്‍ക്കാര്‍ അവരുടെ ദൈവത്തിന്റെ ആരാധനാലയം പിടിച്ചെടുക്കപ്പെട്ട ദൈവത്തിന്റെ ആരാധാനാലയത്തിനു മീതെ പണിതുയര്‍ത്തി കൈവശം വച്ചിരിക്കുന്നു എന്നും അങ്ങിനെ പിടിച്ചെടുത്തവര്‍ അതു തിരിച്ചു തരണമെന്നും ഒരു കൂട്ടര്‍. അതു നടക്കില്ലെന്ന് മറ്റേ കൂട്ടര്‍. നാടന്‍ ഭാഷയില്‍ വെറും ഒരു വസ്തു തര്‍ക്കം.

സത്യത്തില്‍ ഏതു ദൈവമാണ് തന്നെ ഒരു ആരാധാനാലയത്തിനകത്ത് മറച്ചിരുത്തി പൂജിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത് എന്നു ചോദിച്ചാല്‍ കുഴങ്ങും. ദൈവമെന്തെന്നും, ദൈവത്തിന്റെ മഹത്വമെന്തെന്നും സത്യത്തില്‍ മനസ്സിലാക്കാത്തവരാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നു മാത്രമേ ഇതിനുത്തരം പറയാനാവൂ.

ഈ ബ്രഹ്മാണ്ഡത്തിന്റെ ഉല്‍പ്പത്തിയോ, ഉദ്ദേശമോ, പരിധിയോ, നിലനില്‍പ്പോ മനസ്സില്‍ പോലും നിറച്ചെടുക്കാന്‍ കഴിവില്ലാത്ത കേവലം ഒരണു മാത്രമായ മനുഷ്യന്, ഇതിന്റെയെല്ലാം കാരകനും, സംരക്ഷകനുമാണെന്ന് അവന്‍ വിശ്വസിക്കുന്ന ദൈവത്തിന് ഭൂമിയിലെ ഒരു പ്രത്യേക സ്ഥലത്ത് ഒരു ഇരിപ്പിടത്തിന്റെ ആവശ്യമുണ്ടെന്നും, അതു നഷ്ടപ്പെട്ടെങ്കില്‍ തിരിച്ചു പിടിച്ച് സരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും വിശ്വസിച്ച് യുദ്ധം ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നതില്‍പ്പരം ഈശ്വര നിന്ദ മറ്റെന്താണുള്ളത്.  ഒരു ദൈവത്തിന്റെ പേരിലുള്ള ആരാധനാലയം തകര്‍ത്ത് അതിനു മീതെ മറ്റൊരു ദൈവത്തിന്റെ ആരാധനാലയം തീര്‍ത്തവരും ചെയ്യുന്നത് സാക്ഷാല്‍ ദൈവ നിന്ദ തന്നെ.

ഈ പിടിച്ചെടുക്കലും തിരിച്ചെടുക്കലും ഇവിടം കൊണ്ടു തീരുമെന്നു കരുതുന്നുണ്ടെങ്കില്‍ നമ്മള്‍ വിഡ്ഡികള്‍. ഇതില്‍ നിന്നും രാഷ്ട്രീയ ലാഭം കൊയ്യാനിറങ്ങിത്തിരിച്ചവരുടെ കൈയില്‍ ഇനിയുമുണ്ട് തിരിച്ചു പിടിക്കേണ്ടതായ ദൈവസ്ഥാനങ്ങളുടെ ലിസ്റ്റുകള്‍.   ചുരുക്കത്തില്‍ മനുഷ്യനെ സമാധാനത്തോടെ ജീവിക്കുവാന്‍ ഈ ഈശ്വര സംരക്ഷകര്‍ സമ്മതിക്കാന്‍ പോകുന്നില്ല എന്നര്‍ത്ഥം. മനുഷ്യന്‍ തീര്‍ത്ത മതങ്ങളും, അവര്‍ തീര്‍ത്ത ദൈവങ്ങളും കൂടി ഏതെല്ലാം വിധത്തില്‍ മനുഷ്യജീവിതത്തെത്തന്നെ ദുര്‍ഘടമാക്കുന്നു എന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം മാത്രമാണ് എന്നതല്ലേ സത്യത്തില്‍ അയോദ്ധ്യ?
ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്











13 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മനുഷ്യന്‍ തീര്‍ത്ത മതങ്ങളും, അവര്‍ തീര്‍ത്ത ദൈവങ്ങളും കൂടി ഏതെല്ലാം വിധത്തില്‍ മനുഷ്യജീവിതത്തെത്തന്നെ ദുര്‍ഘടമാക്കുന്നു എന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം മാത്രമാണ് എന്നതല്ലേ സത്യത്തില്‍ അയോദ്ധ്യ?

Unknown പറഞ്ഞു...

എന്തിനും ഒരു വേവലാതി വേണമല്ലോ..?
അപ്പോള്‍ അയോദ്ധ്യ ഇല്ലാതെ എങ്ങനെയാ..?
http://www.thattakam.com/?p=424

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

വിധിയിലെ ശരിയിലേക്കും തെറ്റിലേക്ക് പോകുന്നില്ല.
വേണ്ടത് സമാധാനം. അത് പുലരട്ടെ.

Akbar പറഞ്ഞു...

ഇതെല്ലാം ഒരു "വിധി"യാണെന്ന് കരുതി സമാധാനിക്കാന്‍ പഠിച്ചാല്‍ പിന്നെ "ദുര്‍വിധി"യെ പഴിക്കേണ്ടതില്ല. സമാധാനമാണ് അഭികാമ്യം. ദൈവം മനുഷ്യരോട് കല്പിച്ചതും അത് തന്നെ. അസമാധാനം ഉണ്ടാക്കുന്നവര്‍ ദൈവത്തിനു എതിരെ പ്രവര്‍ത്തിക്കുന്നു. അവര്‍ ദൈവ വിശ്വാസികളാണെന്ന് സ്വയം അവകാശപ്പെടുന്നു. ഒരിക്കല്‍ പോലും ദൈവിക കല്‍പനകള്‍ അറിയാന്‍ ശ്രമിക്കാതെ കലാപങ്ങളുടെ വഴിയെ സഞ്ചരിക്കുന്നു.

വീകെ പറഞ്ഞു...

“മതമേതായാലും മനുഷ്യൻ നന്നായാൽ മതി” നാരായണഗുരു.

ആശംസകൾ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ടോംസ്, ചെറുവാടി, അക്ബര്‍,വീ.കെ -

പോസ്റ്റ് വായിച്ചവര്‍ക്കും, അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കും നന്ദി.
സമാധാനം അതാണ് എല്ലാറ്റിലും വലുത്. കയ്യില്‍ മാ‍രകായുധങ്ങളുമായി നിസ്സഹായരുടെ ജീവനൊടുക്കുന്ന ഭീകരവാദികളും കാംക്ഷിക്കുന്നത് സമാധാനം തന്നെ. സമാധാനത്തിലേക്കുള്ള പ്രയാണത്തില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന പാതകളാണ് നമ്മുടെ സമാധാനം ഇല്ലാതാക്കുന്നത് എന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നതാണ് എല്ലാറ്റിനും കാരണം

എം.കെ.നംബിയാര്‍(mk nambiear) പറഞ്ഞു...

ശുനകവാ‍ല്‍ കുഴലിനകത്തു കയറ്റിയാലും ശരിയാവാന്‍ പോകുന്നില്ല.പലനിറത്തില്‍ വിഹരിക്കുന്ന രാഷ്ട്രീയ കൂട്ടായ്മകള്‍ തീരുമാനിക്കുന്നു ....ജാതിയേയും,മതത്തേയും,ദൈവങ്ങളേയും..
നമുക്കതിനുള്ള സ്വാതന്ത്ര്യവും ലഭിച്ചിട്ടുണ്ട്..
ഈശ്വരോ..രക്ഷതു:

T S Jayan പറഞ്ഞു...

തകര്‍ത്തൂ മോഹന്‍ജി..
ഞങ്ങളുടെ മനസ്സിലുള്ളത് താങ്കള്‍ പറഞ്ഞു...
ഇന്ന് നമ്മുടെ സങ്കല്പ ദൈവങ്ങള്‍ എല്ലാം നമ്മുടെ തന്നെ സ്വാര്‍ഥതയുടെ പ്രതീകങ്ങള്‍ ആണ്.
അതിനാല്‍ താങ്കള്‍ പറഞ്ഞ പോലെ ഇനിയും എത്ര കാണാന്‍ കിടക്കുന്നു...
ഏറ്റവും ചെറിയ അണുവിന്റെ ഉള്ളിലും ഏറ്റവും മഹത്തായ ഈ പ്രപഞ്ചത്തിലും ജീവചൈതന്ന്യമായെതെന്താണോ
അതാണ്‌ ഈശ്വരന്‍ എന്ന് നമ്മുടെ ഉപനിഷത്തുക്കളില്‍ പറഞ്ഞീട്ടുണ്ട്....
പക്ഷെ നാം നമ്മുടെ എല്ലാ സ്വഭാവങ്ങളും ഈശ്വരനില്‍ ആരോപിച്ചു ഈശ്വരനെ നമ്മെപോലെയാക്കി പരസ്പരം കലഹിക്കുന്നു...
പക്ഷെ ഇതിന്‍റെയെല്ലാം പുറകില്‍ എന്നും ഇപ്പോഴും പ്രത്യേക ഉദ്ദേശത്തോടെ ഒരു കൂട്ടം വ്യക്ത്തികള്‍ ഉണ്ടായിരുന്നു....
അതുകൊണ്ട് ലോകാവസ്സാനം വരെ നമ്മള്‍ ഇരകള്‍ ആക്കപ്പെട്ടുകൊണ്ടിരിക്കും....
ഇനിയും...എഴുതണം...
സസ്നേഹം...
ജയന്‍

Aardran പറഞ്ഞു...

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കുവെച്ചു... മനസ്സ് പങ്കു വെച്ചു...

babu george പറഞ്ഞു...

പ്രിയ സുഹൃത്തേ

എനിക്ക് പറയാനുള്ളത് മിക്കവാറും പറഞ്ഞത് തന്നെ ആയതു കൊണ്ട് വീണ്ടും പറയുന്നില്ല.
മനുഷ്യര്‍ക്ക്‌ വ്യകുലപെടാന്‍ എന്തെങ്കിലും ആവശ്യ്മൈട്ടുണ്ട്, ദിവസവും ഭക്ഷണം കഴിക്കുന്ന പോലെ. അതിനു ഒരു നല്ല നിമിത്തമായി എപ്പോള്‍ അയോധ്യ. മതം ഒരു ബിസിനസ്‌ ആയി മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ ദൈവത്തിനെ എവിട്യ ഇരിപ്പിടം. ദൈവത്തിന്നു ഇഷ്ടമുള്ളത് പോലെ ജീവിച്ചാല്‍ ഈ മത വാദികള്‍ക്ക് എവിട്യ സ്ഥാനം. പിന്നെ വേറൊന്നു, എല്ലാവര്ക്കും ഒരു തോന്നല്‍ ഉണ്ട്, അവര്‍ പറയുന്നതാ ശരിയെന്നു. അത് മാറിയാല്‍ മറ്റുള്ളവരെ കൂടി മനസിലാകിയാല്‍ പ്രശ്നം ഇല്ലാതെയാവും.ആരുടെയോ അയോധ്യ

സസ്നേഹം, ബാബു

അജ്ഞാതന്‍ പറഞ്ഞു...

http://communalism.blogspot.com/2010/10/in-name-of-faith-frontline-5-oct-2010.html

അജ്ഞാതന്‍ പറഞ്ഞു...

Politics, History, Religion and The Law: The Ayodhya Verdict എന്ന ലേഖനം കാണുക

മഞ്ചാടിക്കുരു...! - The Lucky Red Seed...! പറഞ്ഞു...

Nice.......