2010, ജൂലൈ 6, ചൊവ്വാഴ്ച

വിവാദ ചോദ്യത്തിനു പിന്നിലെ കഥ

ഒരു നടുക്കത്തോടെയല്ലാതെ ആരും അവിശ്വസനീയമായ ആ വാര്‍ത്ത കേള്‍ക്കുകയോ, പൈശാചികമായ ആ ദൃശ്യങ്ങള്‍ ചാനലുകളില്‍ കാണുകയോ ചെയ്തിട്ടുണ്ടാവില്ല. കാരണം അഫ്ഘാനിസ്ഥാനിലല്ല ഇന്ത്യയിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നതു കൊണ്ടു തന്നെ.

ചോദ്യപ്പേപ്പര്‍ വിവാദവുമായി അദ്ധ്യാപകന്‍ സസ്പെന്‍ഷനിലായെന്നും, അന്വേഷണം നടക്കുകയാണെന്നുമൊക്കെ ദൃശ്യമാദ്ധ്യമങ്ങളില്‍ വന്നിരുന്നെങ്കിലും എന്തായിരുന്നു ഇത്ര മാത്രം പ്രകോപനത്തിനിടയാക്കിയ ചോദ്യപ്പേപ്പറിനു പിന്നില്‍ നടന്നത് എന്നത് ഇപ്പോഴും അന്വേഷണത്തിലിരിക്കുന്ന കാര്യമാണ്. ഇപ്പോള്‍ ആ ചോദ്യപ്പേപ്പറിന്റെ കോപ്പികള് ‍ഇന്റര്‍നെറ്റില്‍ പലയിടത്തും ലഭ്യമാണ്. ഒരേ വീക്ഷണ കോണിലൂടെ മാത്രം വളരെയേറെ പ്രചരിപ്പിക്കപ്പെട്ടതിനാല്‍ പ്രസ്തുത ചോദ്യപേപ്പര്‍ വായിക്കുന്നവര്‍ ഒരു പക്ഷെ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.

എങ്ങിനെയായിരുന്നു ആ ചോദ്യപേപ്പര്‍ ഉണ്ടാക്കാനിടയായതെന്നും, എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും നിര്‍ഭാഗ്യവാനായ ആ അദ്ധ്യാപകന്‍ വിശദീകരിച്ചത് ഒരു പക്ഷെ അധികമാരും അറിഞ്ഞു കാണില്ല. അഥവാ അറിഞ്ഞവര്‍ അത് പങ്കു വയ്ക്കാനും മുതിര്‍ന്നു കാണില്ല. അതു വന്ന ബ്ലോഗിന്റെ ലിങ്ക് താഴെയുണ്ട്.

http://sargasamvadam.blogspot.com/2010/07/blog-post_03.html


മെഷീന്‍ ഗണ്ണുമായി വന്ന് പട്ടാപ്പകല്‍ നിരപരാധികളായ ജനത്തെ കൊന്നൊടുക്കിയ കൊടും ഭീകരന്‍ അജ്മല്‍ കസബിനു പോലും ഇന്ത്യന്‍ ജനതയുടെ ചിലവില്‍ സ്വന്തം നിരപരാധിത്വം കോടതിക്കു മുന്നില്‍ തെളിയിക്കുവാനുള്ള അവസരം നാം കൊടുത്തിട്ടുണ്ട്. യാതൊന്നും സംഭവിക്കാതെ അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. വെട്ടിമുറിക്കപ്പെട്ട അദ്ധ്യാപകന് പറയുവാനുണ്ടായിരുന്നത് എന്തെന്ന് സ്വയം അഭിപ്രായങ്ങള്‍ രൂപീകരിക്കും മുമ്പെ മനസ്സിലാക്കുവാന്‍ കൂടി നാം സന്നദ്ധരാവണം.

15 അഭിപ്രായങ്ങൾ:

thooneeram പറഞ്ഞു...

എങ്ങിനെയായിരുന്നു ആ ചോദ്യപേപ്പര്‍ ഉണ്ടാക്കാനിടയായതെന്നും, എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും നിര്‍ഭാഗ്യവാനായ ആ അദ്ധ്യാപകന്‍ വിശദീകരിച്ചത് ഒരു പക്ഷെ അധികമാരും അറിഞ്ഞു കാണില്ല. അഥവാ അറിഞ്ഞവര്‍ അത് പങ്കു വയ്ക്കാനും മുതിര്‍ന്നു കാണില്ല

പൂക്കാലം പറഞ്ഞു...

ജനപ്രീയ ചോദ്യ പേപ്പറുകള്‍ തയ്യാറാക്കുന്ന മാത്രക:

http://pukkaalam.blogspot.com/2010/07/2010.html

പ്രചാരകന്‍ പറഞ്ഞു...

പ്രിയ സഹോദരങ്ങളേ, ഒരു മത ദർശനവും പരസ്പരം കൊന്ന് കൊലവിളി നടത്താൻ പ്രേരിപ്പിക്കുന്നില്ല. ഉണ്ടെന്ന് പറയുന്നവർ മത ദർശനങ്ങളെ ദുർവ്യാഖ്യാനം ചെയ്തവർ, മനുഷ്യസമൂഹത്തിന്റെ ശത്രുക്കൾ, അവർക്ക് ഇവിടെ സമാധാനം കെടുത്തുന്നു. നാളെ നിത്യനരകവും ക്ഷണിച്ചു വരുത്തുന്നു. ഒരു അനിഷ്ട സംഭവം ഉണ്ടാവുമ്പോൾ പ്രതികരണവുമായി വരുന്നവരിൽ അധികവും അതിൽ മുതലെടുപ്പ് നടത്തുന്നവരും ,ആ സംഭവം വെച്ച് ജനങ്ങളിൽ സ്പർദ വളർത്താൻ ശ്രമിക്കുന്നവരും, മത ദർശനങ്ങളെ ഇകൾത്താൻ പറ്റിയ അവസരമായി കാണുന്നവരുമാകുന്നത് ഖേദകരം തന്നെ.


ഇസ്‌ലാം എന്താണെന്ന് പഠിക്കാത്തവർ ഇസ്‌ലാമിനകത്ത് നിന്ന് കൊണ്ട്, ഇസ്‌ലാമിന്റെ പുറത്തെ ശത്രുക്കളെക്കാൾ വലിയ ഭീഷണി മുസ്‌ലിം സമൂഹത്തിനുണ്ടാക്കുന്നു.

അവർ മതം പഠിക്കട്ടെ എന്താണ് ഇസ്‌ലാം അനുശാസിക്കുന്നതെന്ന് പഠിക്കട്ടെ. പ്രിയ അമുസ്‌ലിം സഹോദരങ്ങളും തെറ്റിദ്ദരിക്കപ്പെടാൻ സാധ്യാതയേറെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടെ വിശദമായ ലേഖനങ്ങൾ ഇവിടെ വായിക്കാം..

മുസ്ലിം‌പാത്ത്.കോം തയ്യാറാക്കിയ ലേഖനങ്ങൾ

തീവ്രവാദം എന്ന പദമർഥമാക്കുന്ന ഭീതിപ്പെടുത്തൽ തന്നെ അടിസ്ഥാനപരമായി ഇസ്ലാം നിരാകരിക്കുന്നതാണ്‌. ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദർശ വ്യവസ്ഥയാണ്‌. സമാധാനപരവും സുസ്ഥിതിപൂ ർണവുമായ ജീവിതാവകാശത്തിന്റെ മൗലികത ഇസ്ലാം അംഗീകരിക്കുന്നു. ജീവിക്കാനർഹതയുള്ള ഒരു ജീവിയുടെയും ജീവൻ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ല എന്ന ഇസ്ലാമിക പാഠം നാഗരിക സമൂഹത്തിലും പൊതുവെ അംഗീകാരമുള്ളതാണ്‌. അതിനാലാണ്‌ ശിക്ഷാ നിയമങ്ങളിൽ കൊലപാതകത്തിന്‌ കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്‌. ക്രമസമാധാനം നിലനിർത്തുന്നതിനാവശ്യമായ നിർദേശങ്ങൾ ഇസ്ലാം സമർപിക്കുന്നു.. തുടർന്ന് വായിക്കുക

Joker പറഞ്ഞു...

അതെ ഭയങ്കരമായ ഒരു അബദ്ധമായിരുന്നു അത്.പനിയായത് കാരണം സംഭവിച്ചതാണ്.പനിയാ‍യാല്‍ പിച്ചും പേയും പറയുമല്ലോ. ലതാണ് കാര്യം.


"മുഹമ്മദ്: പടച്ചോനേ, പടച്ചോനേ.

ദൈവം: എന്താടാ നായിന്റെ മോനേ.

മുഹമ്മദ്: ഒരു അയില അത് മുറിച്ചാല്‍ എത്ര കഷണമാണ്

ദൈവം : മൂന്ന് കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ"

ഇങ്ങനെയൊക്കെ എഴുതാന്‍ ഏത് പനിയാണ് വരേണ്ടതെന്ന് അറിയാം. അത് കൊണ്ട് ആളുകളെ ഊളന്‍മാരാക്കല്ലേ. പ്ലീസ്.

കാക്കര kaakkara പറഞ്ഞു...

നമുക്ക്‌ അപലപിക്കാം... പ്രതികരിക്കാം... പൊതുസമൂഹം ഉണർന്നിരിക്കണം... കൈ വെട്ടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം... അതിന്‌ പരിശ്രമിക്കുന്ന നിയമപാലകരെ സഹായിച്ചില്ലെങ്ങിലും അവരുടെ ശ്രമത്തെ തടയരുത്‌... അക്രമത്തിന്റെ കാരണം മതമായാലും രാഷ്ട്രീയമായാലും ന്യായികരണമില്ല...

ചുവപ്പ്‌ സ്നേഹത്തിന്റെ പ്രതീകമാണ്‌, അതേ നമ്മുടെ രക്തത്തിന്റെ നിറം തന്നെ. കൈ വെട്ടുന്നവരുടെ രക്തത്തിന്റെ നിറം ചുവപ്പല്ല, അതിനാൽ തന്നെ സ്വന്തം രക്തത്തിന്റെ നിറമാണൊ ഈ ക്രിമിനലുകൾക്ക്‌ എന്ന്‌ തെറ്റിദ്ധരിച്ച്‌ നരാധമന്മാരെ പിൻതുണക്കരുത്‌...

T S പറഞ്ഞു...

Mohanji...thanks for the posting....All the religions are developing....developing in a negative way....what to do...Our Laws and Regulations are very week...now we can guess what will be punishment to those culprits..

Noushad Vadakkel പറഞ്ഞു...

രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .

നട്ടപിരാന്തന്‍ പറഞ്ഞു...

പ്രൊ.ജോസഫ് ആ തെറ്റ് ചെയ്തപ്പോള്‍ അത് കേരളസമൂഹവും, ഗവണ്മെന്റും തക്കതായ രീതിയില്‍ സമീപനമെടുത്തെങ്കിലും, ഈ “കൈക്രിയ” കൊണ്ട്, ആ പഴയ തെറ്റ് ലഘുവാവുകയും, (ഒരു പരിധിവരെ ന്യായികരിക്കപ്പെടുകയും ചെയ്യുന്നു)

കുറ്റം അത് ചെറുതോ, വലുതോ ആവട്ടെ അത് കുറ്റമായി തന്നെ കാണേണ്ടതും സമൂഹത്തിന്റെ ആവിശ്യമാണ്. പിന്നെ ഇത്തരം കൈക്രിയകള്‍ കാരണം ഒരു സമൂഹത്തിനെ മൊത്തം തെറ്റായ രീതിയില്‍ കാണുന്ന ഒരു സാമൂഹ്യാവസ്ഥ സൃഷ്ടിക്കപ്പെടുകയെന്നത്, ആ കൃത്യത്തിനെക്കാള്‍ ഭീകരവുമാണ്.

അതെങ്ങനെ...... ജാതിയും മതവും തിരിച്ചല്ലേ കുഞ്ഞുകുട്ടികളുടെ വിദ്യാഭ്യാസം അവരവരുടെതായ മതത്തിന്റെ പ്രത്യേകം സ്കൂളില്‍ പടിച്ച് തുടങ്ങുന്നത്, പരസ്പരം അറിഞ്ഞാണോ നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ വളരുന്നത്.

കേരളത്തിന്റെ ജനമനസ്സേ വികൃതമാണ്, അപ്പോള്‍ ഇത്തരം ദുഷ്ടതകള്‍ കാണാനും അവന്‍ വിധിക്കപ്പെട്ടവനാണ്.

ആര്‍ജവമില്ലാത്ത ഒരു പ്രതിപക്ഷവും, ചേതനയറ്റ മതനേതാക്കളും, പൌരബോധമില്ലാത്ത ഒരു ജനസമൂഹവും ഉള്ള ഒരു ജനസമൂഹത്തെ നയിക്കാന്‍ ലക്ഷ്യബോധമില്ലാത്ത ഭരണാധികാരികളും.

-----

അവസാനം ജോസഫ് പറഞ്ഞിരിക്കുന്നു “ഞാന്‍ ക്ഷമിച്ചിരിക്കുന്നു”. അതേ ക്ഷമ അത് മാത്രമാണ് ദൈവീകമായിട്ടുള്ളത്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

പൂക്കാലം, പ്രചാരകന്‍, ജോക്കര്‍, കാക്കര, ടി.എസ്., നൌഷാദ്, നട്ടപ്പിരാന്തന്‍ - വായനയ്ക്കും പ്രതികരണങ്ങള്‍ക്കും നന്ദി.

ഓരോരുത്തരും‍ ആരുടെ കൂടെ നില്‍ക്കുന്നു, എങ്ങിനെ ചിന്തിക്കുന്നു എന്ന് കൃത്യമായി സാക്ഷ്യപ്പെടുത്തുന്നു ഓരോ പ്രതികരണവും.

നട്ടപ്പിരാന്താ - കേരളം പണ്ടു വിവേകാനന്ദന്‍ കണ്ടതിനേക്കാള്‍ വലിയ ഭ്രാന്താലയമാവുകയാണ്.
താങ്കളുടെ നിരീക്ഷണങ്ങള്‍ വളരെ ശരിയാണ്. ഓരോ മതക്കാര്‍ക്കും അവരവരുടേതായ വിദ്യാലയങ്ങള്‍, അവരവര്‍ മാത്രം താമസിക്കുന്ന കോളനികള്‍, അവരവര്‍ക്കിടയിലൊതുങ്ങുന്ന ചങ്ങാ‍ത്തങ്ങള്‍. ഇതെല്ലാം വരാനിരിക്കുന്ന വലിയ വിപത്തുകളുടെ ദു:സ്സൂചനകളാണ്.

വെട്ടുകൊണ്ട് കൈ അറ്റു പോയ ആള്‍ തന്നെ കൊല്ലാന്‍ വന്നവരോടു ക്ഷമിച്ചിരിക്കുന്നു. ഒരു മതത്തേയും വേദനിപ്പിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ലെന്ന് പ്രൊഫസര്‍ ജോസഫ് വീണ്ടും പറഞ്ഞിരിക്കുന്നു. പക്ഷേ അദ്ദേഹം എത്ര പറഞ്ഞാലും ആരു കേള്‍ക്കാന്‍? അദ്ദേഹം പറയുന്ന സത്യം കൊണ്ട് ആര്‍ക്കാണ് പ്രയോജനം? ‍

Jishad Cronic™ പറഞ്ഞു...

jokerinte comentinodu yojikkunnu.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഡി.പ്രദീപ്കുമാറിന്റെ(
ജിഹാദികൾ ഉണ്ടാകുന്നത്...
) ബ്ലോഗിലെഴുതിയ കമന്റ്
ഇവിടെ കോപ്പി പേസ്റ്റുന്നു.


വിവിധ മൌദൂതി ഗ്രൂപ്പുകള്‍ കേരളത്തില്‍ തുടങ്ങിവച്ചിട്ടുള്ള
താലിബാന്‍ ഇസ്ലാമിക നിയമം നടപ്പാക്കല്‍
പാക്കിസ്ഥാനി ഇന്റലിജന്‍സിന്റെ കാര്‍മ്മികത്വത്തില്‍
നടത്തപ്പെടുന്ന ... സാംസ്ക്കാരിക,രാഷ്ട്രീയ,നിയമപാലക,മാധ്യമരംഗങ്ങളെ വിലക്കെടുത്തുകൊണ്ടുള്ള ഇന്ത്യക്കെതിരെയുള്ള തുറന്ന യുദ്ധം തന്നെയാണ് ഇത്.

ഇന്ത്യന്‍ പൌരന്മാരെത്തന്നെ ഉപയോഗിച്ചുകൊണ്ടൂള്ള യുദ്ധമായതിനാല്‍... ഇന്ത്യന്‍ ജനത്തില്‍ നിന്നും വളരെ അകന്നു കഴിയുന്ന ഇന്ദ്രപ്രസ്ഥത്തിലെ ഇന്ത്യന്‍ ഭരണകൂടത്തിന് അതു പെട്ടെന്നു മനസ്സിലാക്കാനോ
പ്രതിരോധിക്കാനോ കഴിയില്ലെന്നതാണ്
പരിതാപകരമായ അവസ്ഥ.

കേരളത്തിലെ രണ്ടു മുന്നണികളുടേയും നേതാക്കളേയും കനത്ത കോടികളുടെ സംഭാവനകൊണ്ടും, മക്കളെ തൊഴിലും വിദ്യാഭ്യാസവും നല്‍കി ഊട്ടിപ്പോറ്റുന്നതിലൂടെയും മൌദൂതികള്‍ കെണിയില്‍ പെടുത്തി അടിമകളാക്കിയിരിക്കുന്നതിനാലാകണം...
ആര്യാടനും,പിണറായിയും,കുഞ്ഞാലിക്കുട്ടിയും,യൂത്ത്‌ലീഗ് ഷാജിയുമൊഴിച്ച് മറ്റുള്ള മണ്ണുണ്ണി രാഷ്ട്രീയ നേതാക്കളെല്ലാം മിഴുങ്ങസ്യ മിഴിച്ചിരിപ്പാണ്...
ഒരു കയ്യല്ലേപോയുള്ളു !!!
അല്ലെങ്കില്‍, മനുഷ്യനെന്തിനാ രണ്ടു കയ്യ് !!!
ഒരു കയ്യുകൊണ്ടുതന്നെ അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്യാം.

നമുക്ക് നെലോളിക്കാതെ(നെലോളിക്കരുത്
) അനുസരണയോടെ കാത്തിരിക്കാം. ഇസ്ലാമിക ഭരണം
നമ്മളെ അറബികളെപ്പോലെ സംബന്നരാക്കുമെങ്കില്‍ എന്തിനു വേണ്ടെന്നുവക്കണം. ജിന്നക്കും, മൌദൂതിക്കും ജൈ വിളിക്കാന്‍ ...തയ്യാറാകുക.
നമ്മുടെ ഡിഫിക്കാരൊക്കെ അടുത്ത മനുഷ്യ ചങ്ങലക്കായി ഉറക്കമുണരുന്നത് എന്നാണാവോ?
താലീബാനികളുടെ പെര്‍മിഷന്‍ ലഭിക്കണമായിരിക്കും:)

Joker പറഞ്ഞു...

ശ്രീ.മോഹന്‍

താങ്കള്‍ എന്റെ തന്തക്കും എന്റെ തറവാടിനും നേരെ പുലഭ്യം വിളീച്ചിട്ട് അതിന് അബദ്ധം എന്ന് പേരിട്ട് വിളീച്ച് , എല്ലാം കഴിഞ്ഞ് ക്ഷമം പറഞ്ഞാല്‍ എല്ലാമായോ , ഞാന്‍ അതിനെ താങ്കള്‍ക്കെര്‍തിരെ പരാതി പറഞ്ഞാല്‍ (അത് കേരളം ഒരു ഭ്രാന്താലയം ആയത് കൊണ്ട് :))) . പ്രൊഫ്ഫസ്സറിന് സംഭവിച്ചത് അബദ്ധം എന്ന് തന്നെ കരുതുക. അബദ്ധം എന്ന് വെച്ചാല്‍ കരുതി കൂട്ടി അല്ലാതെ ചെയ്യുന്ന തെറ്റ് തന്നെയാണ്. പ്രൊഫ്ഫസറ്രിനെതിരെ ചെയ്തത് ചെറ്റത്തരം തന്നെ (അത്ചെയ്തവര്‍ക്ക് കിട്ടും- ആര്‍ എസ് എസ് രക്ഷപ്പെടും പോലെ രക്ഷപ്പെടാനൊന്നും പോകുന്നില്ല.). പക്ഷെ അപ്പോഴും ആദ്യത്തെ തെറ്റ് ഇല്ലാതാകുന്നില്ല. മറ്റുള്ളവന്റെ വികാരം വ്യണപ്പെടുത്തിയിട്ട് അത് കേള്‍ക്കുന്നവന് അതിഷ്ടപ്പെടാതിരുന്നാല്‍ അത് കേള്‍ക്കുന്നവന്റെ കുറ്റം. കൊള്ളാമല്ലോ പുതിയ ആചാരം. ചോഒദ്യപേപ്പറില്‍ മതനിന്ദ ഇല്ലെങ്കില്‍ പോലും അസഭ്യം എഴുതിവെച്ചതിന് അങ്ങേരുടെ പേരില്‍ കേസെടുക്കണം. ചോഒദ്യപേപ്പറില്‍ ‘നായ’ പട്ടിയുട്റ്റെ മോന്‍ ‘ എന്നൊക്കെ എഴുതി വെക്കുന്നതായിരിക്കും സ്വാതന്ത്ര്യം. ഏതായലും തല വെയില് കൊള്ളിക്കേണ്ട , സഹിഷ്ണ്‍ഊത പ്രസംഗിക്കാന്‍ കുറെ പേര്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്.

ഒനോര്‍ക്കുക. മറ്റുള്ളവര്‍ക്കും വികാരങ്ങളും വിശ്വാസങ്ങ്ഗള്‍ഊം ഒക്കെയുണ്ട്. അതിനുള്ള സ്വാതന്ഥ്യം ആരുടെയും വീട്ടില്‍ നിന്ന് കൊണ്ട് കൊടുത്തതല്ല എന്ന മിനിമം കാര്യം.

അജ്ഞാതന്‍ പറഞ്ഞു...

ജോക്കറേ - സ്വന്തം തന്തയ്ക്കാണ് പറയുന്നതെന്ന് നമ്മളെങ്ങിനെ മനസ്സിലാക്കി? ഏ എന്ന ആളുടെ പിതാവിന്റെ പേരു തന്നെയാണ് ബി എന്ന ആളുടെ പിതാവിനും എന്നു വിചാരിക്കുക. ബി യുടെ പിതാവിനെപ്പറ്റി സി എന്നൊരാളെന്തെങ്കിലും പറഞ്ഞു എന്നും വിചാരിക്കുക. ഏ അതു കേട്ടിട്ടു പോലുമില്ല. പക്ഷേ അതു കേട്ട മറ്റൊരാളാകട്ടെ ദുരുദ്ദേശത്തോടെ ഏ യോടു പറയുന്നു സീ ഏയുടെ തന്തയ്ക്കു വിളിച്ചെന്ന്. കേട്ട പാതി കേൾക്കാത്ത പാതി ഏ സീയെപ്പോയി ആക്രമിക്കുന്നു, സീയുടെ നാക്കു മുറിച്ചെടുക്കുന്നു. ഇതു പോലെത്തന്നെയല്ലേ ജോസഫ് പ്രൊഫസറുടെ കാര്യത്തിലും സംഭവിച്ചത് വ്യാകറണ പഠനത്റ്റിനുപയോഗിക്കുന്ന “രാമൻ പാമ്പിനെ കൊന്നു” എന്ന പ്രയോഗം വ്യാഖ്യാനിച്ച് രാമൻ ശ്രീരാമനാണെന്നു പാമ്പ് അനന്തനാണെന്നും ആരോപിച്ച് ആരും പഠിപ്പിച്ച അദ്ധ്യാപന്റെ തലയോ കൈയോ വെട്ടാൻ മുതിർന്നിട്ടില്ലല്ലോ എന്നും പ്രൊഫസർ ജോസഫ് ചോദിക്കുമ്പോൾ വിഷയത്തിൽ നിന്നും വഴുതി മാറുന്നതാണ് കൈവെട്ടിയവരെ അനുകൂലിക്കുന്ന തരത്തിലുള്ള കമന്റുകളിടുന്നവരും ചെയ്യുന്നത്. വൈക്കം മുഹമ്മതു ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞാണ് ഇത്തരം സംഭവങ്ങളെപ്പറ്റി കെൾക്കുമ്പോളെല്ലാം ഓർമ്മയിലെത്തുന്നത്

അജ്ഞാതന്‍ പറഞ്ഞു...

എട്ടുകാലി മമ്മൂഞ്ഞാണോ അതോ ആനവാരി രാമന്നായരാണോ? ഓർമ്മയിൽ നിന്നെഴുതിയപ്പോൾ തെറ്റു പറ്റിയെന്നു തോന്നുന്നു. ഇതാരെങ്കിലും വിവാദമാക്കിയാൾം ഇതിനാരെങ്കിലും ശിക്ഷിക്കാൻ വന്നാൽ എന്തായിരിക്കും എന്റെ അവസ്ഥ? എനിക്കു പറയാനുള്ളത് സത്യമാണെങ്കിൽ‌പ്പോ‍ലും ജോക്കറിനെപ്പോലുള്ളവർ പ്രകോപനപരമാകാനിടയുള്ള വരികൾ മാത്രം എടുത്തു പൊലിപ്പിച്ചു കാട്ടി എന്തൊക്കെ ചെയ്യില്ലെന്നാരു കണ്ടു?

..naj പറഞ്ഞു...

Islam itself is a peace.

all those who make problems, are not deserved to be called Muslims.

Black sheeps !