2009, മാർച്ച് 17, ചൊവ്വാഴ്ച

ചാപ്ലിന്‍ എന്ന ക്രിസ്ത്യാനി


ഇന്നലെ വരെ ഞാനും എന്റെ സുഹൃത്തുക്കളും ചാപ്‌ളിന്‍ സിനിമകള്‍ കണ്ട് കുടു കുടാ ചിരിച്ചിരുന്നു. എനിക്കൊപ്പം എന്റെ കുടുംബാംഗങ്ങളും ചാപ്‌ളിന്റെ വേഷങ്ങള്‍ കണ്ട് ചിരിച്ചു മണ്ണു കപ്പി.

‘സിറ്റിലൈറ്റ് ‘ കണ്ടപ്പോള്‍ അറിയാതെ കണ്ണു തുടച്ചു. ‘മോഡേണ്‍ ടൈംസ് ’ മനുഷ്യനു മേല്‍ ആധിപത്യം സ്ഥാപിക്കുന്ന യന്ത്രങ്ങളുടേയും, അധികാരത്തിന്റെയും കഥ പറഞ്ഞപ്പോള്‍ ഞങ്ങളുടെ മുഖങ്ങളും നിസ്സഹായാവസ്ഥകളും ഞങ്ങളതില്‍ ദര്‍ശിച്ചു.

റിയാലിറ്റി ഷോകളില്‍ നിന്നും, സീരിയലുകളില്‍ നിന്നും, ഓക്കാനം വരുത്തുന്ന മിമിക്സ് ഷോകളില്‍ നിന്നും ശ്രദ്ധയകറ്റാനും നിലവാരമുള്ള ഹാസ്യം എന്തെന്നു മനസ്സിലാക്കുവാന്‍ പ്രാപ്തരാക്കുന്നതിനുമായി കുട്ടികളെ ചാപ്ലിന്റെ സിനിമകള്‍ കാണിച്ചു. അവര്‍ക്കും ഇഷ്ടമായി ചാപ്ലിനെ.

‘ഗ്രേറ്റ് ഡിക്റ്റേറ്റര്‍‘ എന്ന ചിത്രത്തിന്റെ അവസാനം വരുന്ന ഡയലോഗ് കേട്ടപ്പോള്‍ ഞങ്ങളുടെ ഉള്ളിലെ മനുഷ്യ സ്നേഹികള്‍ ഉണര്‍ന്നു. ഇതു തന്നെയാണല്ലോ ഞങ്ങളും ഉദ്ദേശിച്ചിരുന്നത് എന്ന് തിരിച്ചറിഞ്ഞു. ആ സിനിമയിലെ ഡയലോഗില്‍ നിന്നും ഒരു ഭാഗം ഇങ്ങിനെ -

Soldiers! Don't give yourselves to brutes - men who despise you and enslave you - who regiment your lives - tell you what to do - what to think and what to feel! Who drill you - diet you - treat you like cattle, use you as cannon fodder. Don't give yourselves to these unnatural men - machine men with machine minds and machine hearts!

You are not machines! You are not cattle! You are men! You have the love of humanity in your hearts. You don't hate, only the unloved hate - the unloved and the unnatural!

ചുരുക്കത്തില്‍ ചാപ്ലിന്‍ ഞങ്ങള്‍ സ്നേഹിക്കുന്ന, ആരാധിക്കുന്ന വളരെ വലിയൊരാളായിരുന്നു ഇന്നലെ വരെ. ഇന്നലെയോടെ എല്ലാം തകിടം മറിഞ്ഞു. ഇന്നലെയാണ് ആ വലിയ സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്, ഞങ്ങളുടെ ചാപ്ലിന്‍ ഇന്ത്യാക്കാ‍രനല്ല. ജനിച്ചു വളര്‍ന്ന ഇംഗ്ലണ്ടിലെ പള്ളിയില്‍ വച്ച് മാമ്മൊദീസ മുങ്ങിയവനാണ്. അങ്ങിനെ ക്രിസ്ത്യാനിയായ ചാപ്ലിനാണ് മരിച്ചു കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം 57 അടി ഉയരമുള്ള ഒരു പ്രതിമയായി ഞങ്ങളുടെ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്താന്‍ വേണ്ടി ഉടുപ്പിയിലെ ബെയിന്ദൂര്‍ ബീച്ചില്‍ സോമശേഖര ക്ഷേത്രത്തിനടുത്തായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പോകുന്നത്. ഇത്ര വലിയ പ്രതിമ നിര്‍മ്മിക്കുക വഴി ഗിന്നസ് ബുക്കില്‍ കയറുക, സിനിമയുടെ ആവശ്യം കഴിഞ്ഞാല്‍ ചാപ്ലിന്‍ പ്രതിമ വിനോദ സഞ്ചാരികള്‍ക്കായി അതേ സ്ഥലത്തു തന്നെ നിലനിര്‍ത്തുക തുടങ്ങിയ ദുരുദ്ദേശങ്ങളും സംവിധായകന് ഉണ്ടായിരുന്നതായി അറിയുന്നു.

ലോകമെമ്പാടുമുള്ള സകല ഹിന്ദുക്കളുടേയും കാര്യങ്ങള്‍ തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ചില ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാണിച്ചില്ലായിരുന്നുവെങ്കില്‍, ഈ ഉദ്യമത്തെ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ ഞങ്ങളിക്കാര്യം അറിയുകയോ ചാപ്ലിനെപ്പോലുള്ള ഒരാള്‍ ഒരു ക്രിസ്ത്യാനിയായിരുന്നു എന്ന് സങ്കല്പിക്കുക പോലുമോ ചെയ്യില്ലായിരുന്നു. ഇതു വരെ ഇന്ത്യക്കാരനെന്നോ വിദേശിയെന്നൊ ചിന്തിക്കാതെയായിരുന്നു ഞങ്ങള്‍ ഓരോ അഭിനേതാവിനേയും വീക്ഷിച്ചിരുന്നതെന്ന തിരിച്ചറിവും ഈ ഒരൊറ്റ സംഭവം കൊണ്ട് നേടി.

ഏതായാലും ഈ സംഘടനകള്‍ വളരെ നല്ല കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ബാറില്‍ പോകുന്ന പെണ്ണുങ്ങളെ ആക്രമിക്കുക, വാലന്റിന്‍ ഡേ ആഘോഷിക്കുന്നവരെ പിടിച്ച് കെട്ടിച്ചു വിടുക തുടങ്ങിയവ എടുത്തു പറയാവുന്നവയില്‍ ചിലതു മാത്രം. (ചില തലതിരിഞ്ഞ പെണ്ണുങ്ങള്‍ തങ്ങളുടെ ‘പിങ്ക് അടിവസ്ത്രങ്ങള്‍‍’ ഞങ്ങളുടെ ഹീറോ മുത്തലിക്കിന് അയച്ചു കൊടുത്തു പ്രതിഷേധിച്ചു എന്നതൊക്കെ വിവരക്കേടായേ കണക്കാക്കാന്‍ കഴിയൂ) എല്ലാവരുടേയും കൂട്ടായ പ്രതിഷേധങ്ങള്‍ മൂലം ഹേമന്ത് ഹെഗ്‌ഡെ എന്ന സംവിധായകന്‍ ചാപ്ലിന്‍ പ്രതിമയ്ക്കായി വേറെ സ്ഥലങ്ങള്‍ അന്വേഷിക്കുന്നു എന്നത് വളരെ ആശ്വാസകരമാണ്.


http://timesofindia.indiatimes.com/BJP-activists-attack-Christian-Chaplin-statue/rssarticleshow/4265487.cms

ഏതായാലും ചാപ്ലിനു പകരം എന്തു കൊണ്ട് സാമി വിവേകാനന്ദന്റെ പ്രതിമ ഉണ്ടാക്കി ഷൂട്ടു ചെയ്തു കൂടാ എന്ന് ഞങ്ങളുടെ നേതാക്കളില്‍ ചിലര്‍ ചോദിച്ചതില്‍ എത്ര മാത്രം ന്യായമുണ്ടെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാം. ലോകം ആദരിക്കുന്ന മഹാനാണ് അദ്ദേഹം. ഈ സിനിമാക്കാര്‍ക്ക് എന്തറിയാം. ഒന്നുമില്ലേലും വിവേകാനന്ദന്‍ ഒരു ഹിന്ദുവായിരുന്നല്ലോ. എത്ര വലുതാണേലും വിവേകാനന്ദ പ്രതിമ മൂലം അമ്പലത്തിനു ബുദ്ധിമുട്ടുണ്ടാവാന്‍ വഴിയില്ല. അതു മൂലം അദ്ദേഹത്തിന്റെ വലിപ്പം ലോകം മനസ്സിലാക്കട്ടെ. വിദേശിയായ ചാപ്ലിനെപ്പറ്റി അറിയാമെങ്കിലും “കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞ“ വിവേകാനന്ദനെപ്പറ്റി ഏറെയൊന്നും അറിയില്ല എന്ന അപമാന ഭാരത്താല്‍നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയതില്‍ ചിലത് താഴെ -


“We want to lead mankind to the place where there is neither the Vedas, nor the Bible, nor the Koran; yet this has to be done by harmonizing the Vedas, the Bible, and the Koran.

Mankind ought to be taught that religions are but the varied expressions of THE RELIGION, which is Oneness, so that each may choose the path that suits him best.

I am proud to belong to a religion which has taught the world both tolerance and universal acceptance. We believe not only in universal toleration, but we accept all religions as true.

I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth.“


മേല്‍പ്പറഞ്ഞതൊക്കെ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ കാര്യങ്ങളായാണ് കിടക്കുന്നത്. ഇനി നെറ്റില്‍ കാണുന്നതൊക്കെ ശരിയാകണമെന്നുണ്ടോ? ഹിന്ദു സംഘടനകള്‍ വിവേകാനന്ദനെ അറിഞ്ഞിടത്തോളം അറിവ് ഞങ്ങള്‍ക്കില്ലല്ലോ. ചിരിക്കാന്‍ തരത്തില്‍ വിവേകാനന്ദന്‍ എന്തെങ്കിലും പറഞ്ഞതായോ കാണിച്ചതായോ അറിയാന്‍ കഴിഞ്ഞിട്ടില്ല.

പക്ഷേ എന്തൊക്കെത്തന്നെയായാലും ഇന്നലെ മുതല്‍ ഇന്ത്യക്കാരനല്ലാത്ത ചാപ്ലിന്‍ എന്ന ക്രിസ്ത്യാനിയുടെ സിനിമകള്‍ കണ്ട് ഹിന്ദുക്കളായ ഞങ്ങള്‍ ചിരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്.



ഇ-പത്രത്തില്‍ വന്ന വാര്‍ത്ത

18 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നു എന്നത് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണ്.

ചാപ്ലിന്‍ പ്രതിമാ സംഭവത്തില്‍ പ്രതിഷേധിക്കുവാന്‍ ബാംഗ്ലൂരുള്ള കലാ സാഹിത്യ സാംസ്കാരിക സംഘടനകള്‍ തയ്യാറെടുക്കുകയാണ്. ഗിരീഷ് കാസറവള്ളി തുടങ്ങിയ സംവിധായകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.

സസ്നേഹം
മോഹന്‍

M.A Bakar പറഞ്ഞു...

"I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth" - വിവേകാനന്ദന്‍


അതൊക്കെ പഴങ്കഥ...

അപ്പൂട്ടൻ പറഞ്ഞു...

പണ്ടു ഞങ്ങള്‍ ചാപ്ലിനെയും മറ്റും അംഗീകരിച്ചു എന്ന് വെച്ച് ഇപ്പോഴും അത് ചെയ്യണമെന്നുണ്ടോ? വിവേകാനന്ദന്റെ ഇന്ത്യ അല്ല ഇന്ന് ഞങ്ങള്‍ കാണുന്ന ഇന്ത്യ.
പ്രതിമ വെക്കുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമൊന്നുമില്ല. പ്രതിമ ഏതായാലും ഇന്ത്യക്കാരന്റേതായാല്‍, ഹിന്ദുവിന്റെതായാല്‍ മതി, പുരാണങ്ങളില്‍ നിന്നായാല്‍ ബെസ്റ്റ്. അതാണല്ലോ പ്രതിമ വേണമെങ്കില്‍ ഹനുമാന്റെ ആയിക്കോട്ടെ എന്നും പറയുന്നത്. അത്രയും ആനുകൂല്യം നാം കൊടുക്കുന്നില്ലേ, അതെന്താ സിനിമാക്കാരാ കാണാത്തത്. ചുമ്മാ കുറ്റം പറയുന്നോ?
ഞങ്ങളുടെ സ്വഭാവം വെച്ച് വേണം ആരും ഈ ഇന്ത്യാമാഹാരാജ്യത്ത് പ്രതിമ വെക്കാന്‍. ഹനുമാനും വിവേകാനന്ദനും, എന്തിനു, സാക്ഷാല്‍ ശ്രീരാമന്‍ പോലും ഇവിടെ പൊരുത്തപ്പെടുന്നില്ല. പിന്നെ ഇത്രയും തന്നത് തന്നെ ഒരു ഔദാര്യം..... അത്ര മാത്രം കണ്ടാല്‍ മതി.
ഞങ്ങള്‍ നോക്കിയിട്ട് ഒരു പ്രതിമയെ ഇവിടെ suitable ആകൂ.

ദുശ്ശാസനന്റെ

അനില്‍ വേങ്കോട്‌ പറഞ്ഞു...

സമകാലിക രാഷ്ട്രീയ സാംസ്കാരിക ഇടപെടലുകൾ മോഹനോളം ശക്തമായി ബ്ലോഗിൽ നടത്തുന്നവർ
വിരളമാണു.
ഈ മൂർച്ചയേറിയ വാക്കുകൾക്കും കാഴ്ചകളും കൂട്ടുവരുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

പ്രതിമ ചാര്‍ലി ചാപ്ലിന്റെ തന്നെ ഉണ്ടാക്കിയിട്ട്,
ഗോപാലനെന്നോ, ഗോവിന്ദനെന്നോ പേരിട്ടാലോ?

ദീപക് രാജ്|Deepak Raj പറഞ്ഞു...

നല്ല പോസ്റ്റ്.
രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ കമന്റിനു കീഴെ ഒരൊപ്പ്

arivu thedi പറഞ്ഞു...

വളരെ നല്ല പോസ്റ്റ്. സംഘ പരിവാരിനെതിരില്‍ എഴുതുമ്പോള്‍ സൂക്ഷിക്കണം താങ്കള്‍ "ന്യുന പക്ഷ" പ്രീണനം അല്ലെ നടത്തുന്നത്. താങ്കള്‍ ഈ അടുത്തെങ്ങാനും മല്സരിക്കനോന്നും ചാന്സില്ലല്ലോ? ഉണ്ടെങ്കില്‍ തീര്‍ച്ചയായും "പ്രീണനം" തന്നെ. ഇത്തരം പോസ്റ്റുകളില്‍ ഒന്നും കമന്റിടാന്‍ "മുന്തിയ" ബ്ലോഗര്‍ മാരൊന്നും വരില്ല. കാരണം അവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ വേറെയാണ്. ഞാന്‍ സംഘ പരിവാരുകാരനല്ല എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചു കൂവുന്ന ഒരു ബ്ലോഗരെ ഈയിടെ കാണാന്‍ കഴിഞ്ഞു. അയാളുടെ മുഖ്യ ജോലി എന്നത്, സംഘ പരിവാറിന്റെ വളിഞ്ഞ മുഖം ആരെങ്കിലും തുറന്നു കാണിച്ചാല്‍ അവരെ എതിര്‍ക്കുകയും സംഘ പരിവാര്‍ അനുകൂല ബ്ലോഗുകളില്‍ അവരെ പ്രൊല്സാഹിപ്പിക്കുകയുമാനു. ഇത്രയൊക്കെ ചെയ്തിട്ട് ഒരു ചോദ്യമുണ്ട്, വെറുതെ എന്തിനാ എന്നെ സംഘ പരിവാരാകുന്നെ? അല്ലെങ്കില്‍ എന്നെ ഇതാ സംഘ പരിവാരാക്കുന്നെ. ഇത്തരകാര്‍ക്ക് രാഷ്ട്ര പിതാവ് മുതല്‍ ഇപ്പോള്‍ സംഘ പരിവാറിനെ എതിര്കുന്നവര്‍ വരെ അലര്‍ജിയാണ്. എന്തായാലും ശരി ജാതിയോ മതമോ നോക്കാതെ ഇപ്പോഴും എഴുതാനും ചിന്ടിക്കാനും മോഹനെ പോലുള്ളവര്‍ ഉണ്ടല്ലോ എന്നുള്ള ആശ്വാസം മാത്രം. എല്ലാ ഭാവുകങ്ങളും നേരുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അക്‍ബര്‍ - പഴങ്കഥയെന്നു തള്ളിക്കളയാനാവില്ല. വിവേകാനന്ദന്‍ പറഞ്ഞതില്‍ സത്യമില്ലെന്നാണോ? പക്ഷേ ഇന്നത് എല്ലാവരും സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്നു എന്നത് സത്യമാണ്.

അപ്പൂട്ടാ - ചിരി വരുന്നു. ദുശ്ശാസന പ്രതിമ തന്നെ നമ്മുടെ നാടിന് ഏറ്റവും ചേര്‍ന്നത്. പീഡനപട്ടികയില്‍ ദ്രൌപതിമാരാക്കപ്പെടുന്നവരുടെ എണ്ണം ദിവസവും കൂടുകയാണല്ലൊ.

അനില്‍ - ഈ കൂട്ടിന് വളരെ വളരെ നന്ദി.

രാമചന്ദ്രാ - ശരിയായിരിക്കാം. പേരിലാണല്ലോ കാര്യം. ചാപ്ലിനും ‘ചപ്‌ളാങ്കട്ട’യും തമ്മില്‍ ബന്ധം സ്ഥാപിച്ചെടുക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ.

ദീപക് - നന്ദി.

അറിവുതേടി - മറ്റു മാധ്യമങ്ങളെ എന്ന പോലെ ബ്ലോഗിനെയും ഓരോരുത്തരും ഓരോ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്നു കരുതിയാല്‍ മതി. നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി.

മുക്കുവന്‍ പറഞ്ഞു...

സൈഡില്‍ മുതാലിക്കിന്റെ ഒരു പ്രതിമ കൂടി വച്ചാല്‍ വേണേല്‍ ഞാന്‍ സമ്മതിക്കം.

ഒരു ഗൊമ്പ്രമെസിനാ... :)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മുക്കുവാ - മുത്തലിക്കിന്റെ പ്രതിമ എന്ന ഗോംബ്രോമൈസിനുള്ള നിര്‍ദ്ദേശം ഉഗ്രന്‍.

മുത്തലിക്കിന്റെ പ്രതിമയായിരുന്നെങ്കില്‍ 100 അടി ഉയരത്തിലുള്ളതാണെങ്കിലും പ്രശ്നമുണ്ടാകാന്‍ വഴിയില്ല. പക്ഷേ ഹേമന്ത് ഹെഗ്‌ഡെ എന്ന സംവിധായകന്‍ ‘ഹൌസ്‌ഫുള്‍’ എന്ന സിനിമയ്ക്കു പകരം ‘പിങ്ക് ഷഡ്ഡി’യെന്നുള്ള സിനിമയെടുക്കേണ്ടി വരുമായിരുന്നു. ബാക്ക്ഡ്രോപ്പിലുള്ള പ്രതിമയ്ക്കും പ്രമേയത്തിനും തമ്മില്‍ നല്ലൊരു ബന്ധം വേണമല്ലോ.

P R Reghunath പറഞ്ഞു...

നില നില്‍ക്കുന്ന ,നമുക്ക് യോജിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ,അവയോടുള്ള നിര്‍ഭയമായ പ്രതികരണങ്ങള്‍ തുടരുക.അത് സംഘ പരിവാരായാലും എന്‍.ഡി.എഫ് ആയാലും.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ആക്ഷേപ ഹാസ്യത്തിലൂടെ ചിന്തനീയമായ നല്ലൊരു കാര്യമാണ് ചര്‍ച്ച ചെയ്തത്. താങ്കളെ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.ഇനിയും വരാം ഈ വഴിത്താരയില്‍......സസ്നേഹം.....വാഴക്കോടന്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

രഘുനാഥ് - നല്ല വാക്കുകള്‍ക്ക് നന്ദി. ഈ വാക്കുകളില്‍ നിന്നും രഘുവിന്റെ നിലപാടു വായിച്ചെടുക്കാം.

യോജിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളില്‍ സ്വന്തം അഭിപ്രായം പറയാന്‍ സാധിക്കാതെ വരിക എന്ന ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഇന്ന് നാം. ജനാധിപത്യം നല്‍കുന്ന എറ്റവും കാതലായ ഈ അവകാശം ഉപയോഗിക്കുന്നതില്‍ നിന്നും നമ്മളെ പിന്തിരിപ്പിക്കുവാന്‍ ഏതു മാര്‍ഗ്ഗം സ്വീകരിക്കുവാനും സന്നദ്ധരായി മതങ്ങളും, രാഷ്ട്രീയ കച്ചവടക്കാരും വഴിമുടക്കി നില്‍ക്കുന്ന കഴ്ചയാണ് എവിടെയും.

വാഴക്കോടന്‍ - നന്ദിയുണ്ട് ഇതു വഴി വന്നതിന്, ഈ സ്നേഹത്തിന്, സൌഹൃദമൂറുന്ന ഈ നല്ല വാക്കുകള്‍ക്ക്.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പ്രിയ മോഹന്‍ എല്ലാ ആശംസകളും ഈ ശക്തമായ നിരീക്ഷണങ്ങള്‍ക്ക് ..
തുടരുക

Santosh പറഞ്ഞു...

"യോജിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളില്‍ സ്വന്തം അഭിപ്രായം പറയാന്‍ സാധിക്കാതെ വരിക എന്ന ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഇന്ന് നാം" - സത്യം!

ഇത്തരം വിഷയങ്ങള്‍ ഇനിയും എഴുതുക, ആശംസകള്‍...
വിവരവും ബുദ്ധിയും കൂടുമ്പോള്‍ ആളുകള്‍ക്ക് സാമാന്യബുദ്ധി നഷ്ടപെടുന്നു...അല്ലെ?

GURU - ഗുരു പറഞ്ഞു...

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു....മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു....
മതങ്ങളും ദൈവങ്ങളും കൂടി മണ്ണ്‌ ുങ്ക്‌ വചിചു,,,മനസ്സു പങ്കുവച്ചു..

അജ്ഞാതന്‍ പറഞ്ഞു...

Our India is not the India which Gandi and Ambedkar Dreamed about, It is changed Now . We are suffering from incidents like these from Hindu Terrrorists , They Kill Christians , Muslilms Even they Kill Unimportend sadhus For making Tension Between Muslims and Hindus Thus they Can Take that As The reason, TO Start Killing ,I Pity them being like thi I wish them all died

T.S..NADEER പറഞ്ഞു...

priya petta Mohan Puthenchira, Really you have a greate heart that is why you can write such post.