2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഹിരോഷിമാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്


ആഗസ്റ്റ് 6, 1945 - 2009

ഹിരോഷിമയില്‍ അമേരിക്ക ആറ്റം ബോംബിട്ടതിന്റെ അറുപത്തിനാലാം വാര്‍ഷികം.
വെറും ഒരൊറ്റ നിമിഷം കൊണ്ട് നിരപരാധികളായ എത്ര മനുഷ്യാത്മക്കളെയാണ് അതിദാരുണമാം വിധം ഈ ഭൂമുഖത്തു നിന്നും അന്ന് തുടച്ചു നീക്കപ്പെട്ടത് എന്ന് ഭയപ്പാടോടെയല്ലാതെ ഒരാള്‍ക്കും ഓര്‍ക്കുക സാധ്യമല്ല. അവര്‍ക്കും കൂടി ജീവിക്കാന്‍ അവകാശപ്പെട്ടതായിരുന്നു ഈ ഭൂമി. അന്നു സംഭവിച്ച അണുപ്രസരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ജന്മവൈകല്യങ്ങളും രോഗങ്ങളുമായി ഇന്നും ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.

അന്ന് അമേരിക്കയുടെ കൈവശം മാത്രമേ അണുബോംബുണ്ടായിരുന്നുള്ളു. ഇന്ന് പതിന്മടങ്ങ് മാരകശേഷിയുള്ള അണുവായുധ സഞ്ചയങ്ങളുടെ ഉടമകളാണ് ലോകത്തിലെ പല രാജ്യങ്ങളും എന്നതാണ് വസ്തുത. ആഗോള
ആണവ നിരായുധീകരണം എന്നത് ഇന്നും വളരെ സങ്കീര്‍ണ്ണമായ വിഷയമാണ്. ആണവ രഹസ്യങ്ങള്‍ കാശിനായും വിശ്വാസത്തിനായും ശാസ്ത്രജ്ഞരാല്‍പ്പോലും ചോര്‍ത്തിക്കൊടുക്കപ്പെടുന്ന ഈ കാലത്ത്, ആണവായുധങ്ങള്‍ അല് ‍ഖായദയുടേതടക്കം ആരുടെയൊക്കെ കൈകളിലേക്കെത്തിപ്പെടുകയില്ല എന്നാരു കണ്ടു. അങ്ങനെ സംഭവിച്ചാല്‍, ഒരു ഓര്‍മ്മ പോലും ബാക്കി വെക്കാനാകാതെ ശൂന്യമാക്കപ്പെട്ടേക്കാം ലോകം.

എങ്കിലും ശുഭാപ്തി വിശ്വാസമാണല്ലോ ജീവിതത്തെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത്. ആയുധങ്ങളെല്ലാം എന്നെന്നേയ്ക്കുമായി നമുക്കു കുഴിച്ചുമൂടാനാകും എന്നു തന്നെ ആശിക്കാം.

ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ.

6 അഭിപ്രായങ്ങൾ:

ramanika പറഞ്ഞു...

ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

എല്ലാവരുടേയും മനസ്സില്‍ സ്നേഹം നിറയട്ടെ.
അതിലൂടെ യുദ്ധങ്ങള്‍ വെറുക്കപ്പെടുന്ന ഓര്‍മ്മയാകട്ടെ !

Manoj മനോജ് പറഞ്ഞു...

ആ ബോംബ് മാറ്റി എഴുതിയത് ജപ്പാന്റെ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തെ കൂടിയാണ്. അന്ന് അത് വഴി ജപ്പാന്‍ കീഴടങ്ങിയില്ലായിരുന്നുവെങ്കില്‍ സുബാഷ് ചന്ദ്ര ബോസിന്റെ ഐ.എന്‍.എ. ബ്രിട്ടീഷ്കാരെ തകര്‍ത്ത് ഇന്ത്യ കീഴടക്കുമായിരുന്നു! സുബാഷ് സ്വപ്നം കണ്ട ശക്തയായ ഇന്ത്യയെ ലോകം കാണുമായിരുന്നു.

തകര്‍ച്ചയില്‍ നിന്ന് ഒരു ഫീനക്സ് പക്ഷിയെ പോലെ ജപ്പാന്‍ ഉയര്‍ത്തെഴുന്നേറ്റുവെങ്കിലും സ്വതന്ത്ര്യയായ ഇന്ത്യ ഇന്നും വികസ്വര രാജ്യമായി കഴിയുന്നു.

വീകെ പറഞ്ഞു...

ഇനിയുമൊരു ആണവ യുദ്ധം
വേണ്ടേ വേണ്ട...

khader patteppadam പറഞ്ഞു...

നമുക്ക്‌ ആശിക്കാം . അത്ര മാത്രം.

Sathees Makkoth | Asha Revamma പറഞ്ഞു...

അതേ വഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ.