ആഗസ്റ്റ് 6, 1945 - 2009
ഹിരോഷിമയില്‍ അമേരിക്ക ആറ്റം ബോംബിട്ടതിന്റെ അറുപത്തിനാലാം വാര്‍ഷികം.
ഹിരോഷിമയില്‍ അമേരിക്ക ആറ്റം ബോംബിട്ടതിന്റെ അറുപത്തിനാലാം വാര്‍ഷികം.
വെറും ഒരൊറ്റ നിമിഷം കൊണ്ട് നിരപരാധികളായ എത്ര മനുഷ്യാത്മക്കളെയാണ് അതിദാരുണമാം വിധം ഈ ഭൂമുഖത്തു നിന്നും അന്ന് തുടച്ചു നീക്കപ്പെട്ടത് എന്ന് ഭയപ്പാടോടെയല്ലാതെ ഒരാള്‍ക്കും ഓര്‍ക്കുക സാധ്യമല്ല. അവര്‍ക്കും കൂടി ജീവിക്കാന്‍ അവകാശപ്പെട്ടതായിരുന്നു ഈ ഭൂമി. അന്നു സംഭവിച്ച അണുപ്രസരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ജന്മവൈകല്യങ്ങളും രോഗങ്ങളുമായി ഇന്നും ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
അന്ന് അമേരിക്കയുടെ കൈവശം മാത്രമേ അണുബോംബുണ്ടായിരുന്നുള്ളു. ഇന്ന് പതിന്മടങ്ങ് മാരകശേഷിയുള്ള അണുവായുധ സഞ്ചയങ്ങളുടെ ഉടമകളാണ് ലോകത്തിലെ പല രാജ്യങ്ങളും എന്നതാണ് വസ്തുത. ആഗോള
ആണവ നിരായുധീകരണം എന്നത് ഇന്നും വളരെ സങ്കീര്‍ണ്ണമായ വിഷയമാണ്. ആണവ രഹസ്യങ്ങള്‍ കാശിനായും വിശ്വാസത്തിനായും ശാസ്ത്രജ്ഞരാല്‍പ്പോലും ചോര്‍ത്തിക്കൊടുക്കപ്പെടുന്ന ഈ കാലത്ത്, ആണവായുധങ്ങള്‍ അല് ഖായദയുടേതടക്കം ആരുടെയൊക്കെ കൈകളിലേക്കെത്തിപ്പെടുകയില്ല എന്നാരു
കണ്ടു. അങ്ങനെ സംഭവിച്ചാല്‍, ഒരു ഓര്‍മ്മ പോലും ബാക്കി വെക്കാനാകാതെ ശൂന്യമാക്കപ്പെട്ടേക്കാം ലോകം.
എങ്കിലും ശുഭാപ്തി വിശ്വാസമാണല്ലോ ജീവിതത്തെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത്. ആയുധങ്ങളെല്ലാം എന്നെന്നേയ്ക്കുമായി നമുക്കു കുഴിച്ചുമൂടാനാകും എന്നു തന്നെ ആശിക്കാം.
ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ.