1. ലാവ്‌ലിന്‍ കേസ്
ലാവ്‌ലിന്‍ കേസില്‍ മുന്‍ മന്ത്രി കാര്‍ത്തികേയനെതിരെ അന്വേഷണം വേണമെന്ന കോടതിയുടെ വിധി വന്നതോടെ അന്വേഷണം ശരിയായ ദിശയിലേക്കു നീങ്ങുന്നു എന്നു തന്നെ വേണം അനുമാനിക്കാന്‍. കരാര്‍ തുടങ്ങി വച്ച കാര്‍ത്തികേയനെ മാറ്റിനിറുത്തി പിണറായി വിജയനെ ബലിയാടാക്കുകയായിരുന്നു എന്ന വാദത്തിന് ഇതോടെ അടിത്തറയില്ലാതാകും.
ഇതായിരുന്നു ആദ്യം മുതല്‍ വേണ്ടിയിരുന്നത്. വൈകിയാണെങ്കിലും നടത്താന്‍ പോകുന്ന ഈ അന്വേഷണം സത്യത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതിന് സഹായകമാകും. ഒപ്പം “ഞങ്ങള്‍ക്കിതില്‍ പങ്കൊന്നുമില്ലേ“ എന്ന മട്ടില്‍ ഒന്നുമറിയാത്തവരെപ്പോലെ മാറി നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്തി വന്നിരുന്ന കോണ്‍ഗ്രസ്സിനിത് ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയുമാകും.
2. അഭയ കേസ്
അതേപോലെ തന്നെ അഭയ കേസിനെ സുപ്രധാന വഴിത്തിരിവിലെത്തിച്ച “നാര്‍ക്കോ അനാലിസിസ്” ടേപ്പുകളില്‍പ്പോലും കൃത്രിമം നടന്നു എന്നത് ഈ രാജ്യത്ത് പണവും സ്വാധീനവും ഉപയോഗിച്ച് പ്രതികളാക്കപ്പെട്ടവര്‍ക്ക് ഏതറ്റവും വരെ പോകാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. നിഗൂഢമായ ഈ കൃത്യവും വെളിച്ചത്തു കൊണ്ടു വരുവാനും അതിനു പിറകില്‍ മറഞ്ഞിരിക്കുന്ന മനുഷ്യാധമരെ കണ്ടു പിടിക്കുവാനും ഉത്തരവിട്ട കോടതിയുടെ പ്രവര്‍ത്തി ശ്ലാഘനീയം തന്നെ.
ഏറെത്താമസിയാതെ ഈ രണ്ടു കേസ്സുകളും തെളിയുമെന്നു തന്നെയുള്ള പ്രത്യാശക്ക് ഈ സംഭവങ്ങള്‍ വക നല്‍കുന്നു. എന്നിരുന്നാലും ഈ കേസ്സുകള്‍ വിജയിച്ചാല്‍ “ഐസ്ക്രീം പാര്‍ലര്‍ പീഢനം” പോലെ ശവപ്പെട്ടികളില്‍ ജീവനോടെ അടക്കം ചെയ്യപ്പെട്ട ഒരു പാടു കേസുകളുടെ പ്രേതങ്ങള്‍ പുറത്തേക്കിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഭരണ പ്രതിപക്ഷ വേദികളലങ്കരിച്ചു രസിക്കുന്ന കുറേയേറെ നേതാക്കളുടെ ചാണക്യ തന്ത്രങ്ങളെക്കൂടി കടന്നിട്ടു വേണം ഇവയ്ക്ക് ലക്ഷ്യത്തിലെത്താന്‍ എന്നത് ആശങ്കക്കിട നല്‍കുന്നുമുണ്ട്.
സത്യമേവ ജയതേ - എന്ന് മാത്രമേ സാധാരണക്കാരായ നമുക്ക് ഇപ്പോള്‍ പ്രാര്‍ത്ഥിക്കാനാകൂ.
കാര്‍ത്തികേയനെതിരെ അന്വേഷണം വേണം - കോടതി : മാതൃഭൂമിയില്‍ വന്ന വാര്‍ത്ത
അഭയ കേസ്: ഡോ.മലിനിക്ക് എതിരെ നടപടിക്ക് ഹര്‍ജി