2008 നവംബർ 29, ശനിയാഴ്‌ച

16 മിനിറ്റില്‍ പുറത്തു വരേണ്ടിയിരുന്ന സത്യം

അഭയ കേസ്സ് പ്രതികളെ സംരക്ഷിക്കുന്നതിനായുള്ള സഭയുടെ എല്ലാ വാദങ്ങളും പൊള്ളയെന്നു കാണിക്കുന്ന ഒരു പരാമര്‍ശം ബഹുമാനപ്പെട്ട കോടതി തന്നെ നടത്തിയത് എല്ലാവരും ടി.വി.യിലൂടെയും പത്രങ്ങളിലൂടെയും അറിഞ്ഞതാണെങ്കിലും മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഒന്നു കൂടി താഴെ കൊടുക്കുന്നു.


http://www.mathrubhumi.com/php/newsFrm.php?news_id=1267429&n_type=NE&category_id=3&Farc=

സഭ സഹകരിച്ചാല്‍ 16 മിനുട്ടില്‍ സത്യം പുറത്തുവരും

കൊച്ചി: ''സിബിഐയും സഭയും ഒന്നിച്ചുനീങ്ങിയാല്‍ അഭയ കേസിലെ സത്യം പുറത്തുവരും. 16 കൊല്ലം കൊണ്ട്‌ സാധിക്കാതിരുന്നത്‌ 16 മിനുട്ടുകൊണ്ട്‌ സാധിക്കും'' - ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ പറഞ്ഞു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട്‌ 16 വര്‍ഷം കഴിഞ്ഞു. ക്‌നാനായ കത്തോലിക്ക സഭാംഗമായിരുന്നു സിസ്റ്റര്‍ അഭയ. സംന്യാസിനിയോ സാധാരണക്കാരനോ വൈദികനോ ഉദ്യോഗസ്ഥനോ ആരുമാകട്ടെ കേസുമായി ബന്ധപ്പെട്ടവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ 'സത്യമേവ ജയതേ' (സത്യം മാത്രമേ ജയിക്കൂ) എന്ന ആപ്‌തവാക്യം പൊള്ളയായ സ്വപ്‌നം മാത്രമാവും. ന്യായാധിപനെന്ന നിലയില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെല്ലാം മനസ്സില്‍ വച്ചുകൊണ്ടുതന്നെ ഭരണഘടനയനുസരിച്ച്‌ ചുമതലകള്‍ നിര്‍വഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ ഇത്രയും പറയാതിരിക്കാനാവില്ലെന്ന്‌ ജസ്റ്റിസ്‌ ബസന്ത്‌ തുടര്‍ന്നു പറഞ്ഞു. സത്യം തുറന്നുപറയാന്‍ ബാധ്യതപ്പെട്ടവര്‍ മൗനംപാലിച്ചാല്‍ അവര്‍ക്കു കിട്ടുന്നത്‌ കൂരിരുട്ടിന്റെയും പൊള്ളുന്ന ചൂടിന്റെയും ഇടങ്ങളാണ്‌. സത്യം പുറത്തുകൊണ്ടുവരാന്‍ സഭയുടെ ഭാഗത്തുനിന്ന്‌ വേണ്ടത്ര സഹകരണം കാണുന്നില്ലെന്ന്‌ വിലയിരുത്തിക്കൊണ്ടാണ്‌ കോടതിയുടെ സുപ്രധാന പരാമര്‍ശം. കോണ്‍വെന്റ്‌അധികൃതരുടെ ഭാഗത്തുനിന്ന്‌ തുടക്കത്തിലെങ്കിലും നീതിക്കുവേണ്ടിയുള്ള നീക്കം നടന്നു. സിസ്റ്റര്‍ അഭയയ്‌ക്ക്‌ യഥാവിധിയുള്ള സംസ്‌കാരച്ചടങ്ങാണ്‌ ലഭിച്ചത്‌. അവരുടേത്‌ ആത്മഹത്യയാണെന്ന്‌ അന്ന്‌ കോണ്‍വെന്റ്‌ അധികൃതര്‍ കരുതിയിരുന്നില്ല എന്ന്‌ ഇതില്‍ നിന്നു വ്യക്തമാണ്‌. എന്നാല്‍ അതിനുശേഷം സത്യം കണ്ടെത്താന്‍ എന്തു ശ്രമമാണ്‌ സഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന്‌ കോടതി ആരായുന്നു. കേസന്വേഷണത്തില്‍ എല്ലാവരുടെയും വിശ്വാസമാര്‍ജിക്കാന്‍ സിബിഐക്ക്‌ സാധിക്കണം. ആത്മീയാധികൃതരില്‍നിന്ന്‌ സഹകരണം ഉണ്ടാവുകയും വേണം - കോടതി പറഞ്ഞു.

--------------------

സി.ബി.ഐ മാത്രമല്ല കോടതിയും പറയുന്നത് തെറ്റാണെന്നു അണികളെ വിശ്വസിപ്പിക്കുവാന്‍ എന്തെല്ലാം കുതന്ത്രങ്ങളുമായായിരിക്കും പ്രതികളെ സംരക്ഷിക്കുവാന്‍ അശ്രാന്തപരിശ്രമങ്ങള്‍ നടത്തുന്നവര്‍ ഇനി വരിക? കാത്തിരുന്നു കാണുക തന്നെ അല്ലേ? അത്യന്തം വികലവും, പരിഹാസ്യവുമായ നിലപാടുകള്‍ എടുക്കുക മൂലം സഭയുടെ പ്രതിഛായ വിശ്വാസിക്കള്‍ക്കിടയില്‍ അനുദിനം തകരുന്നതില്‍ ഇവര്‍ക്കു പ്രയാസമില്ലായിരിക്കുമെന്നു കരുതാം. എന്തു വില കൊടുത്തും പ്രതികളെ രക്ഷിക്കുക എന്നതാണല്ലോ ലക്ഷ്യം.

9 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

വിവാദങ്ങള്‍ തുടരുന്നു. ദുരൂഹതകളും. ഈ കേസ് തെളിയരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഒരു ന്യൂനപക്ഷമേ കാണൂ. അത് ഈ കേസ്സിലകപ്പെട്ടിട്ടുള്ളവരുടെ അഭ്യുദയകാംക്ഷികളോ പങ്കാളികളോ ആകാം. വിശ്വാസികളടക്കം, സത്യം പുറത്തു വരണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേരുടെ അഭിലാഷം സാക്ഷാല്‍ക്കരിക്കാതെ പോകുമോ?

ബീരാന്‍ കുട്ടി പറഞ്ഞു...

ഒരു സംശയം,, അഭയ കേസ് ഒതുക്കാന്‍ മാത്രമാണോ, രണ്ട മണ്ടന്മാരെയും, ഒരു പെണ്ണിനെയും സംരഷിക്കുവാന്‍ മാത്രമാണോ ഈ ശ്രമം.

ഇതിനു പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളും ഇല്ലെ?.

ക്രൈസ്തവ സഭയിലെ ചെറുപ്പക്കാരെ സംഘടിതമായി രംഗത്തിറക്കാന്‍ പിന്നണിയില്‍ ശ്രമം നടക്കുന്നില്ലെ?.

കന്യ്യസ്ത്രികളുടെ നഗ്നചിത്രങ്ങളുടെ ഫോട്ടോ അല്‍ബം തന്നെ ഇയാളുടെ കൈയിലുണ്ടായിരുന്നു എന്ന്. അപ്പോള്‍, എല്ലാ മഠത്തിലും ഇതാണോ അവസ്ഥയെന്ന് ഒരു സാധാരണകാരന്‍ ചിന്തിച്ചാല്‍ തെറ്റാവുമോ?.

കാപ്പിലാന്‍ പറഞ്ഞു...

സഭ സഹകരിക്കില്ല മോഹന്‍ .അവര്‍ ഇടയലേഖനവും ,കൂട്ട പ്രാര്‍ത്ഥനയും നടത്തുന്നു .സാക്ഷാല്‍ ദൈവം തമ്പുരാന്‍ നേരിട്ടിറങ്ങി വന്നാലും ഇതൊന്നും ഒരു കാലത്തും ശരിയാകില്ല .ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ചില പ്രഹസനങ്ങള്‍ മാത്രമാണ് ഈ അറസ്റ്റും മറ്റും .ഇതിനിടയില്‍ പല്ലി ഒരു കഥ പറയുന്നുണ്ട് .ഇവിടെ .http://kappilan-entesamrajyam.blogspot.com/2008/11/blog-post_29.html

ശ്രീ പറഞ്ഞു...

എന്താകുമെന്ന് നോക്കാം

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇനിയെങ്കിലും കുറ്റക്കാരെ സംരക്ഷിക്കുന്നത് സഭ നിര്‍ത്തണം. ദൈവത്തില്‍ വിശ്വസിച്ചാണ് സഭ ഇവരെ സംരക്ഷിക്കുന്നതെങ്കില്‍, ഹാ കഷ്ടം എന്നല്ലാതെ എന്താണ് പറയുക?

Manoj മനോജ് പറഞ്ഞു...

എന്തെല്ലാം സംഭവങ്ങള്‍ ഇതിനോടനുബന്ധിച്ചു നടക്കുന്നു...
അഭയുടെ കൂടെയുണ്ടായിരുന്ന സിസ്റ്റര്‍ ആലുവയിലുള്ള ഒരു സഭാശുപത്രിയില്‍ ബോധമില്ലാതെ കിടക്കുന്നു പോലും, സഞ്ജയിന്റെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനെ കാണുവാനില്ല, ഒടുവില്‍ ദാ ആ പോലീസ്കാരനും, ഒരുപക്ഷേ അഭയ കേസ് ആ പോലീസ്കാരനിലൂടെ തീരുമായിരുന്നിരിക്കണം... ഇന്ന് കുറ്റാരോപിതരെ രക്ഷിക്കാന്‍ സഭാ വക പ്രാര്‍ത്ഥന അതിനെ എതിര്‍ത്ത് ഒരു വിശ്വാസി അഭയയ്ക്ക് വേണ്ടി ഒരു സ്പെഷല്‍ ഒപ്പീസ് നടത്തുന്നു.. ഈ ഒപ്പീസ് നടത്തിക്കില്ല എന്ന് ചില “മത വിശ്വാസികള്‍” പ്രതിജ്ഞ ചെയ്തത്രേ...
ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു....

അജ്ഞാതന്‍ പറഞ്ഞു...

രണ്ടു അച്ചന്മാരെയും ഒരു കന്യാസ്ത്രീയെയും സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണോ സഭ ഈ കള്ളത്തരത്തിന് കൂട്ടുനില്‍ക്കുന്നത്? 16 മിനിട്ട് മതിയെന്ന് സഭയ്ക്കും അറിയാം; അതല്ലേ കോടതിയുടെ ആ പരാമര്‍ശത്തിനെതിരെ പ്രതികരിക്കാതിരുന്നത്. മൂന്നു പേര്ക്ക് വേണ്ടി ആയിരക്കണക്കിന് സന്യസ്തരെയാണ് സഭ നാണം കെടുതികൊണ്ടിരിക്കുനത്. കഷ്ടം !!!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ബീരാന്‍,
കാപ്പിലാന്‍,
ശ്രീ,
രാമചന്ദ്രന്‍,
മനോജ്,
ജോസ്സി

വായനക്കും കമന്റുകള്‍ക്കും നന്ദി. ഏതായാലും അഭയ കേസ്സ് അതിന്റെ അവസാന ഘട്ടത്തോടടുക്കുകയാണല്ലോ.
പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ കിട്ടും എന്നു പ്രതീക്ഷിക്കാം.

RAJAN VENKITANGU പറഞ്ഞു...

ഒരു തെറ്റ് വേറെരു തെറ്റിലേക്കുള്ള ചവിട്ടു പടിയായി തന്നെ തുടരുന്നു. തെറ്റിനെ മറച്ചു വെക്കുവാന്‍ വേണ്ടി സിസ്റ്റര്‍ അഭയയെ കൊന്നു. കൊന്നവരെ മറച്ചു വെക്കാന്‍ വീണ്ടും തെറ്റു ചെയ്യുന്നു. ആ തെറ്റിന് ഒരു മതത്തെ കൂട്ടു പിടിക്കുന്നു. മതാധ്യക്ഷന്മാര്‍ തന്നെ തെറ്റ് ചെയ്യുന്നു. മതം എത്രയോ അപകടം.....! മതം മനുഷ്യനെ മയക്കുന്ന മരുന്നല്ല. മനുഷ്യനെ നശിപ്പിക്കുന്ന അര്‍ബുദമാണ്.