2012, ജനുവരി 24, ചൊവ്വാഴ്ച

സുകുമാര്‍ അഴീക്കോട്


സാംസ്കാരിക കേരളത്തിന്റെ നഭസ്സില്‍ എന്നും മുഴക്കത്തോടെ നിന്ന ഉജ്ജ്വലമായ ശബ്ദം.
എതിരാളികളുടെയെല്ലാം ശബ്ദമടപ്പിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ആ ശബ്ദവും അനിവാര്യമായ നിശ്ശബ്ദതയിലേക്ക്. 
ആശുപത്രിക്കിടക്കയില്‍ രോഗത്തോടു പൊരുതുമ്പോഴും സ്വതസിദ്ധമായ തന്റേടം കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് വിയോജിപ്പുകള്‍ ഉണ്ടായിരിക്കാമെങ്കിലും ചെറുപ്പക്കാര്‍ക്കു പോലുമില്ലാത്ത ചുറുചുറുക്കോടെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ കേരളീയ സമൂഹത്തെ എപ്പോഴും ഉറക്കത്തില്‍ നിന്നുമുണര്‍ത്തുവാനുതകിയിരുന്നു. 
തന്നോടു വിഘടിച്ചു നിന്നവരെയെല്ലാം അനുനയിപ്പിച്ച് എല്ലാവരോടും വിട ചൊല്ലി ആ ശബ്ദം പ്രപഞ്ചത്തിന്റെ ശബ്ദത്തിലേക്ക് തിരികെപ്പോകുമ്പോള്‍, ശിരസ്സു നമിച്ച് - 
ആദരാഞ്ജലികള്‍

1 അഭിപ്രായം:

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,
സുപ്രഭാതം!
സംഭവബഹുലമായ ജീവിതം ജീവിച്ച മഹാനായ വാഗ്മിയും എഴുത്തുകാരനും എല്ലാവരുടെയും ആദരവ് നേടിയത്, അവസാന നിമിഷങ്ങളിലെ പ്രവൃത്തികള്‍ കൊണ്ടു..!
എല്ലാവര്‍ക്കും മാപ്പ് നല്‍കി, സൌഹൃദത്തിന്റെ പൂച്ചെണ്ടുകള്‍ നല്‍കിയ ശ്രീ സുകുമാര്‍ അഴിക്കോടിന് ആദരം നിറഞ്ഞ ആദരാഞ്ജലികള്‍.
സമയോചിതമായ പോസ്റ്റ്‌.അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു