2011, ജനുവരി 15, ശനിയാഴ്‌ച

ശബരിമല എന്ന ദുരന്തമല

ഭക്തിവ്യവസായത്തിന്റെ കുതിപ്പില്‍ ദു:ഖകരമായ ഒരേടു കൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു ഇന്നലെ രാത്രി ശബരിമല വണ്ടിപ്പെരിയാറിലുണ്ടായ ദുരന്തം.

മകരജ്യോതി നന്നായി കാ‍ണുവാനായി വണ്ടിപ്പെരിയാറിലെ ‘പുല്‍മേട്’ എന്ന സ്ഥലത്ത് തടിച്ചു കൂടിയിരുന്ന ഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരിലധികവും എന്ന് അറിയുന്നു. കേടു വന്ന ഒരു ജീപ്പ് തള്ളിമാറ്റുന്നതിനിടയില്‍ അതു മറിയുകയും മകരജ്യോതി കണ്ട് മടങ്ങുകയായിരുന്ന ഭക്തന്മാര്‍ അതിനടിയില്‍പ്പെടുകയുമാണുണ്ടായിരുന്നത് എന്നും, റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറില്‍പ്പരം ഭക്തന്മാരുടെ ജീവന്‍ അപകടത്തിലാവുകയും ചെയ്തു.

ശബരിമലയില്‍ ഇതിനു മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതൊന്നും സര്‍ക്കാരിനേയോ, ദേവസ്വം ബോര്‍ഡിനേയോ, ഭക്തന്മാരേയോ ബാധിക്കുന്നില്ല.

ഭക്തി ഒരു തരം ലഹരി തന്നെയാണ്. ഈ ലഹരിയിലാണ് ആളുകള്‍ ഉറഞ്ഞു തുള്ളുന്നതും, കൂട്ടത്തോടെ ശരണം വിളിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നതും. ഭക്തി കയറുന്ന സമയത്ത് സ്ഥലകാലങ്ങളെപ്പറ്റി മറക്കുന്നവരാണധികവും. ആ സമയത്ത് അപകടത്തേക്കാളേറെ അവരെ നയിക്കുന്നത് എത്രമാത്രം പുണ്യം നേടിയെടുക്കാനാകും എന്ന ചിന്തയാണ്. പുണ്യം നേടി സ്വന്തം വീടുകളില്‍ കാത്തിരിക്കുന്നവരുടെ അടുത്തെത്താനാവാതെ പാവം ഭക്തര്‍ ദയനീയമായി ചവിട്ടിയരക്കപ്പെടുകയോ, കൊക്കകളിലേക്ക് വീണ് ജീവന്‍ വെടിയുകയോ ചെയ്യുന്നു എന്നത് ഈ വ്യവസായത്തെ തീരെ ബാധിക്കുന്നില്ല എന്നു കാണാം.  

മകരജ്യോതിയുടെ വിശ്വാസ്യതയെപ്പറ്റി നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും, വ്യക്തവും കൃത്യവുമായ ഒരു മറുപടി തരാന്‍ ഗവര്‍മ്മെന്റിനോ മറ്റു ബന്ധപ്പെട്ട ആളുകള്‍ക്കോ കഴിഞ്ഞിട്ടില്ല എന്ന കാര്യം ബാക്കി നില്‍ക്കുന്നു.  

ബിവറേജ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നെന്ന പോലെ ശബരിമലയിലെ വരുമാനത്തില്‍ നിന്നും പങ്കു പറ്റുന്ന ഗവര്‍മ്മെന്റിനും ശബരി മലയില്‍ നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാതെ ഇതു വരെ നില നിന്നു പോന്ന ദുരൂഹത അതേ പടി നിലനിര്‍ത്തുവാനാണ് ആഗ്രഹം. അതേ സമയം, കൊല്ലം തോറും വര്‍ദ്ധിച്ചു വരുന്ന ഭക്തജന പ്രവാഹത്തിന് വേണ്ടത്ര സൌകര്യങ്ങളൊരുക്കുക എന്ന സാമാന്യ മര്യാദ പോലും കാണിക്കാത്ത ഗവര്‍മ്മെന്റു നയങ്ങളും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനു കാരണമാകുന്നു.

ദുരന്തങ്ങളുയര്‍ത്തിയ കോലാഹലങ്ങള്‍ കെട്ടടങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ലാവണങ്ങളിലേക്ക് തിരിച്ചു പോകും. ഈ രക്തത്തില്‍ ഞങ്ങള്‍ക്കു പങ്കില്ല എന്ന മട്ടില്‍ നിസ്സംഗരായിരിക്കുന്ന ദൈവങ്ങളെപ്പോലെ ഗവര്‍മ്മെന്റുകളും നിശ്ശബ്ദരാകും.

32 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ദുരന്തങ്ങളുയര്‍ത്തിയ കോലാഹലങ്ങള്‍ കെട്ടടങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ലാവണങ്ങളിലേക്ക് തിരിച്ചു പോകും. ഈ രക്തത്തില്‍ ഞങ്ങള്‍ക്കു പങ്കില്ല എന്ന മട്ടില്‍ നിസ്സംഗരായിരിക്കുന്ന ദൈവങ്ങളെപ്പോലെ ഗവര്‍മ്മെന്റുകളും നിശ്ശബ്ദരാകും.

sinu പറഞ്ഞു...

gud respond mohanettaa..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സിനു,
നന്ദി. വായനയ്ക്കും, കമന്റിനും

T S Jayan പറഞ്ഞു...

ഒരു മകര വിളക്ക് കൂടി കഴിഞ്ഞു.
28 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൂട്ടുകാരുമൊന്നിച്ചു പോന്നംബലമേടു എന്ന മകരജ്യോതി കത്തിക്കുന്ന സ്ഥലത്തേക്കുള്ള യാത്ര ഒരിക്കല്‍ കൂടി ഓര്‍ക്കുന്നു.
അതിനു മുന്‍പത്തെ വര്‍ഷത്തില്‍ ഞങ്ങളെപോലെ എത്തിയവര്‍ കാട്ടികൂട്ടിയ വികൃതികള്‍ക്ക് പക്ഷെ വില നല്‍കേണ്ടി വന്നത് ഞങ്ങളായിരുന്നു.

"ഇപ്പോഴേ ദേവസ്വം ബോര്‍ഡിനു ശമ്പളം കൊടുക്കാന്‍ പൈസയില്ല...ഇനി ഇതിന്റെയൊക്കെ ഫോട്ടോ എടുത്തു ഇട്ടിട്ടു ഉള്ളതും കൂടി ഇല്ലാതാക്കനോടാ ...ഡാഷ് ഡാഷ് ഡാഷ് മക്കളെ" എന്നുവിളിച്ചായിരുന്നു പോലീസിന്റെ അടി തുടങ്ങിയത്. വേണ്ടുവോളം കിട്ടി...നാല് പോലീസുകാര്‍ ചേര്‍ന്ന് അടിച്ചും ചവിട്ടിയും നന്നായി പെരുമാറി...പോലീസിന്റെ അടിയും തെറിയും എന്താണെന്ന് നന്നായി അറിഞ്ഞു....
ഞങ്ങളുടെ മുന്നില്‍വെച്ച്ചു ഒരു തളികയില്‍ കര്‍പ്പൂരം കത്തിച്ചു ഉയര്‍ത്തിക്കാട്ടി അന്നും അവര്‍ ജ്യോതി കത്തിച്ചു...
ക്യാമറ തുറന്നു അതുവരെ എടുത്ത എല്ലാ ഫോട്ടോയുടെയും ഫിലിം വലിച്ചു കളഞ്ജീട്ടു എന്റെ സുഹൃത്തിന്റെ സ്റ്റുഡിയോ-യില്‍ നിന്ന് വാങ്ങിയ Cannon Camera തിരിച്ചു തരാന്‍ അവര്‍ സൌമനസ്സ്യം കാണിച്ചു.

ശബരിമലയിലേക്ക് വരുന്നവരുടെ എണ്ണം കൂടിയതല്ലാതെ ഇന്നും കുറയുന്നില്ല.
പക്ഷെ വരുന്നവര്‍ നടക്കുമുകളില്‍ എഴുതിയ തത്വമസി മാത്രം കാണുന്നില്ല.
ആരാധനാലയങ്ങളിലും ബിവറെജു ഷോപ്പുകള്‍ക്ക് മുന്നിലും ഇന്നും ആളുകള്‍ കൂടികൊണ്ടെയിരിക്കുന്നു.
തത്വമസിയും മതേതരത്വവും ശരിക്കും മനസ്സിലാക്കാന്‍ നമുക്ക് ഇന്ന് ബിവറെജു ഷോപ്പുകള്‍ മാത്രമേ ഉള്ളു..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ജയന്‍, വളരെ നന്ദി ദീര്‍ഘമായ കമന്റിലൂടെ അനുഭവങ്ങളും വളരെയധികം വിവരങ്ങളും പങ്കു വച്ചതിന്. ഒരു തളികയില്‍ കര്‍പ്പൂരം കത്തിച്ചു കാട്ടുന്നതാണ് ജ്യോതി എന്നത് അമ്പരപ്പിക്കുന്ന അറിവായിരിക്കും ഭക്തജനങ്ങള്‍ക്ക്.

നാട്ടുവഴി പറഞ്ഞു...

മകരജ്യോതി തന്നെ സാംസ്കാരിക കേരളത്തിലെ ഏറ്റവും വലിയ ദുരന്തമാണ്. .അതെവിടെ നിന്നാണെന്നും എങ്ങിനെയാണെന്നും ശരിക്കറിയാവുന്ന മാധ്യമങ്ങള്‍ അവ ബോധപുര്‍വ്വം മറച്ചു വെച്ച് 'പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തസഹസ്രങ്ങള്‍ ദര്‍ശനസായുജ്യം നേടി' എന്നെല്ലാം എഴുതി സാധാരണ ജനത്തെ മത്രമല്ല ഭക്ത ജനങ്ങളെ കൂടി വഞ്ചിക്കുകയാണ്

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നാട്ടുവഴി - താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.മാധ്യമങ്ങള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. രാവും, പകലും സര്‍വ്വ വിധ സന്നാഹങ്ങളുമായി ശബരിമലയില്‍ തമ്പടിച്ച് തത്സമയ സം‌പ്രേക്ഷണക്കച്ചവടം നടത്തുന്ന ചാനലുകാര്‍ക്കെങ്കിലും ഇതൊക്കെ അറിയാതെ പോകുമോ? വര്‍ഷം തോറും വര്‍ദ്ധിച്ചു വരുന്ന ഭക്തരെക്കണ്ട് ‘ദര്‍ശന സായൂജ്യം” അടയുകയാണ് അധികാരികള്‍. അയ്യപ്പനും തത്വമസിയുമൊന്നുമല്ല കാണിക്കവഞ്ചി തന്നെ ശരണം.

Unknown പറഞ്ഞു...

Some of the Police, Forest,and Electricity Dept. Staff are gathering in Ponnambalamedu and Burning a Big bowl of Campher to perform this Miracle every year. At this time publics not allowed to enter this secret area. This fraud is happening was revealed and admitted by the former Hon. Chief Minister Mr. E.K. Nayanar long back. May be this is one of the reason behind the keralites are very few in this unnatural Tragedy. Any how the human lives are lost and damaged for nothing, in the name of Government sponsored fraud and cheating to the pilgrims. Even if there is a God is existing cannot support this kind of cheating.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അജിത്ത്, വളരെ നന്ദി. കൂടുതല്‍ വിവരങ്ങളടങ്ങുന്ന താങ്കളുടെ കമന്റിന്.അയല്‍ സംസ്ഥാനത്തു നിന്നും വരുന്ന വഴിക്കടുത്തായതിനാല്‍,അവിടെ കൂടിയിരുന്നവരില്‍ ഏറെക്കുറേ മുഴുവന്‍ പേരും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. മലയാളികള്‍ അവിടെ അധികം പോകാറില്ല എന്നാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്. അതു കൊണ്ടായിരിക്കാം അപകടത്തില്‍ പെട്ടവരില്‍ വിരലിലെണ്ണാവുന്ന നാട്ടുകാര്‍ മാത്രം പെട്ടത്. മകരജ്യോതിയുടെ നേരറിയാവുന്ന ആള്‍ക്കാര്‍ കേരളത്തില്‍ ഉണ്ടെങ്കിലും,അതു മൂലം ഇതു വരെ മലയാളി ഭക്തന്മാരുടെ എണ്ണം കുറഞ്ഞിട്ടുള്ളതായി അറിവില്ല. ദുരന്തമേട് എന്ന വാര്‍ത്ത കാണുക

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

കൂടുതല്‍ വാര്‍ത്തകള്‍: ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് വില കല്‌പിച്ചില്ല; ശ്രദ്ധ പമ്പയിലും സന്നിധാനത്തും മാത്രമായി
ശബരിമലയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കായി തിരയുമ്പോള്‍ ചിന്ത.കോമില്‍ വന്ന വളരെ പ്രാധാന്യമുള്ള ഒരു ലേഖനവും അതിനു വന്ന കമന്റുകളും കണ്ടു. ശ്രീജിത്ത് കെ.ജി. ആണ് ലേഖകന്‍. ലിങ്ക് താഴെക്കൊടുക്കുന്നു
Sabarimala - More of a reality than a myth

Unknown പറഞ്ഞു...

Dear friends,
If you like to know more about The Myth and reality and the stories and fraud about Sabarimala,Why the eagle flying, wavar,Makaravilakku, Malikappuram,and some junior and forest Gods around there, some amazing blind beliefs..etc.and many more!!! I am suggesting Please read the Malayalam Book named 'Sabarimala, Sankalpavum yadharthyavum' written by Mr. Sreeni Pattathanam, a previous police and a famous writer against human Gods live in the past and present in kerala and India. he witnessed when he is in police duty at this site of
this'makaravilakku' (the name itself saying that it is a 'vilakku' means some one need to lit it must be).

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നന്ദി അജിത്ത്. കൂടുതല്‍ വിവരങ്ങള്‍ പങ്കു വച്ചതിന്

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മകരജ്യോതി എക്സ്പോസ്ഡ് എന്ന വീഡിയോ കാണുക, യൂട്യൂബില്‍.


Makarajyoti exposed in 2000

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മകരജ്യോതിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന പഴയൊരു പോസ്റ്റ് - സെര്‍ച്ചു ചെയ്യുന്നതിനിടെ കിട്ടിയത് Makaravilakku

അജ്ഞാതന്‍ പറഞ്ഞു...

മകരജ്യോതി തന്നെ സാംസ്കാരിക കേരളത്തിലെ ഏറ്റവും വലിയ ദുരന്തമാണ്

sudhi puthenvelikara

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സുധി, വളരെ നന്ദി അഭിപ്രായം പങ്കു വച്ചതിന്

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

ഇത്തരം പ്രദേശങ്ങളിൽ ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാർ നിറവേറ്റേണ്ടതുണ്ട്. വിശ്വാസത്തിന്റേയും‌ ഭക്തിയുടേയും പേരിൽ പാവപ്പെട്ട സാധാരണ ജനങ്ങൾ പറ്റിക്കപ്പെടാതിരിക്കാൻ ആവശ്യമായ ബോധവത്ക്കരണ പരിശ്രമങ്ങൾ അതാത് ജനസമൂഹങ്ങൾക്കിടയിലെ വിവേകമതികളും ചെയ്യേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ മാനുഷികദുരന്തങ്ങൾ ഉണ്ടായിക്കഴിഞ്ഞാലെങ്കിലും ബന്ധപ്പെട്ട എല്ലാവരുടേയും കണ്ണുതുറന്നെങ്കിൽ...!!

Unknown പറഞ്ഞു...

Dear friends,
At last the thanthri yesterday admitted that the makarajyothi is performing by humans. There is so many fraud activities similar to this hapening in kerala and india. one example. some godess(Devi) having mensus regularly in kerala. The poojari showing the blood stained cloths to the worshipers every month and the worshipers respecting and saluting,touching to the cloth to get the blessings from Devi.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

Ajith,
Many thanks again for sharing the information.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മകരജ്യോതി മനുഷ്യസൃഷ്ടിയാണോ? - ഹൈക്കോടതി
Posted on: 20 Jan 2011

കൊച്ചി: ശബരിമലയിലെ മകരജ്യോതി മനുഷ്യസൃഷ്ടിയാണോ എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് പി. എസ്. ഗോപിനാഥ് എന്നിവരടങ്ങില്‍ ദേവസ്വം ബെഞ്ചാണ് മകരജ്യോതി സംബന്ധിച്ച് ദേവസ്വം ബോര്‍ഡിനോട് സംശയം പ്രകടിപ്പിച്ചത്. നൂറ്റിനാലു പേരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തം സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ഇവര്‍. ദുരന്തം സംബന്ധിച്ച് ദേവസ്വം ബോര്‍ഡും പോലീസും വനംവകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലാണ് ബെഞ്ച് വാദം കേള്‍ക്കുന്നത്.

മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യതാസം എന്താണ് വ്യക്തമാക്കണമെന്നും കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. മകരജ്യോതി മനുഷ്യസൃഷ്ടിയാണോ എന്ന കോടതിയുടെ ചോദ്യത്തിന്, അത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മറുപടി. എന്നാല്‍, വിശ്വാസത്തിന്റെ കാര്യമായാലും ചിലപ്പോള്‍ ഇടപെടേണ്ടിവരുമെന്നും കോടതി ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പുല്ലുമേട് വഴി തീര്‍ഥാടകരെ കടത്തിവിട്ടത് എങ്ങനെയാണെന്നും അതിന് അനുമതി നല്‍കിയത് ആരാണെന്നും ചോദിച്ച കോടതി, വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാനാവില്ലെങ്കില്‍ പുല്ലുമേടു വഴിയുള്ള തീര്‍ഥാടനം നിര്‍ത്തിക്കൂടെയെന്നും ചോദിച്ചു.

വനമേഖലയായ പുല്ലുമേട്ടില്‍ രണ്ടായിരത്തിലേറെ വാഹനങ്ങള്‍ കടത്തിവിട്ടതും ഇത്രയേറെ കടകള്‍ക്ക് അനുമതി നല്‍കിയതുമെല്ലാം എങ്ങനെയാണെന്നും ബെഞ്ച് ചോദിച്ചു. പുല്ലുമേട് ഇടത്താവളമാണെന്ന് അറിഞ്ഞിട്ടും അവിടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാത്തതിന് രൂക്ഷമായ ഭാഷയിലാണ് ബെഞ്ച് ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചത്.


മകരജ്യോതി മനുഷ്യ സൃഷിടിയോ?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

കേരള ഗവര്‍മ്മെന്റ് ഒഫീഷ്യല്‍ വെബ്സൈറ്റിലുള്ള ശബരിമലയെപ്പറ്റി പറയുന്നിടത്ത് മകരജ്യോതിയെ
പരാമര്‍ശിക്കുന്നത് ഇങ്ങിനെ :

Within moments after the Lord being
adorned with the Thiruvabaranam, an effulgence (Divya Jyoti) appears in the opposite hills of
Shabarimala, shining 3 times.

Textന്റെ പൂര്‍ണ്ണ രൂപവും വെബ്സൈറ്റിലേക്കുള്ള ലിങ്കും താഴെയുണ്ട്

Pilgrimage to Sabarimala begins from the 1st of Vrichikam, a Malayalam month coming in the middle of
November (probably between 14 and 17). The most important day for Ayyappan is Makarasankranti Day,
which is the 1st of Makara (a month of the Malayalam calendar). This day will fall between January 14 and
16.
On Makarasankranti every year without fail, miraculous events occur. Firstly as the jewels
(Thiruvaabaranam) of the Lord are transported from the Old Pandalam Palace to Sabarimala, a
Krishnaparanth (holy Garuda - an eagle - the vehicle of Lord Vishnu), circles above the precious jewels (in
fact guarding them), like a protector. This rare eagle is rarely seen in the midst of people for a long period
of time, yet the auspicious bird follows the Thiruvaabaranam procession, finally circling above
Sannidhanam at Sabarimala nine times as it pays its respects to Lord Ayyappan. During this time, there is
not a single star in the sky except for a special Nakshatram. As the beautiful jewels are placed on the
golden body of the Lord within the temple, the several hundred thousand devotees outside, crammed into
any available free space, chant "Swamiye Saranam Ayyappa". When the jewels are finally all adorned on
the Lord, the Nakshatram in the sky miraculously disappears.

Within moments after the Lord being
adorned with the Thiruvabaranam, an effulgence (Divya Jyoti) appears in the opposite hills of
Shabarimala, shining 3 times. This hill is called Ponnambalamedu.


Devotees can view the Divya Jyothi from 9 places in and around Sannidhanam. They are Sannidhanam,
Pandithavalam, Pulmedu, Saramkuthi, Neelimala, Marakootam, Hilltop, Chalakayam, and Attathodu.

(ഇവിടെ പുല്‍മേട് ഉള്‍പ്പെടുത്തിയിരിക്കുന്നതു കാണുക)


ലിങ്ക് താഴെക്കൊടുക്കുന്നു. Mandalapooja makaravilakku

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഇനി ശബരിമലയുടെ official websiteല്‍ മകരജ്യോതിയെപ്പറ്റി ഡിവൈന്‍ ലൈറ്റ് എന്നു കൊടുത്തിരിക്കുന്നതു കാണുക:
Best Periods to Visit


Best Periods to Visit
The main pilgrimage season is from 14 Nov to 20th Jan every year. This season encompasses Mandala
pooja and Makara Vilakku celebrations. Immediately after Mandala pooja, the temple closes for five days
prior to re-opening for the the Makaravilakku session. The most auspicious moment is `Makara Vilakku'
celebrations on `Makara Sankranti' day which generally falls on Jan 14th. On this day, at dusk, Lord
Ayyappa's idol is adorned with Thiruvabharanam (Divine Ornaments of Ayyappa) brought from the home
of his ancestors (Pandalam Maharajah at Pandalam Palace). After this the doors of the Sanctum
Sanctorum are thrown open for the 'Aarti'.

It is at this time that the Divine Light `Makara Jyothi' is visible at `Ponnambalamedu".

However, the rush of pilgrims is so much on that day that many pilgrims prefer
visiting during other days/seasons.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ശബരിമലയെപ്പറ്റി കാണാമറയത്ത് എന്ന ബ്ലോഗില്‍ വന്ന ലേഖനം കാണുക. ഒട്ടേറെ വസ്തുകള്‍ അടങിയതാണ് ഈ പോസ് - ലിങ്ക് താഴെ

ശബരിമല-മകരവിളക്കും മറ്റുള്ളവയും -യാഥാര്‍ത്ഥ്യങ്ങളെന്ത്?

നിരക്ഷരൻ പറഞ്ഞു...

വൈദ്യുതി ഇല്ലാതിരുന്നതാണ് പുല്ലിമേട്ടിലെ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. കൊടും കാട്ടിൽ കടുവാ സംരക്ഷര മേഖലയിൽ വൈദ്യുതി ഇല്ലായിരുന്നു പോലും!!!! ചുമ്മാതല്ല ഇവറ്റകളെ പൊലീസ് എന്ന് വിളിക്കുന്നത്. ജഗതിയുടെ ഭാഷയിൽ പുല്ലീസ് എന്നും വിളിക്കാം.

ഓർമ്മക്കാട്‌/ memory forest പറഞ്ഞു...

ശബരിമല എന്നും എല്ലാവര്ക്കും വിവാദം നടത്താനുള്ള ഒരു ഇടം മാത്രം . ചാനലും പത്രവും ബ്ലോഗും എല്ലാം തന്നെ ഇതില്‍ നിന്നൊന്നും വെത്യസ്തമല്ല. മകര ജ്യോതിയുടെ വിശ്വാസ്യത ബഹുമാന്യ സുധാകരന്‍ മന്ത്രി തുറന്നു പറഞ്ഞിട്ട അധിക കാലം ആയിട്ടില്ല. അതിനു മുന്‍പേ തന്നെ എല്ലാവര്ക്കും അറിയാം മകരവിളക്ക്‌ "ദേവകളുടെ ദീപാരാധന" അല്ല. "സര്‍ക്കാര്‍ വേതാളങ്ങളടെ" വയറു പിഴപ്പന്‍ ആരാധന ആണെന്നത്. അറിയാതെ വിശ്വസികുന്നവര്‍ ഭാഗ്യവാന്‍മാര്‍ എന്നതല്ല ഇവിടുത്തെ സത്യം . അറിഞ്ഞു കൊണ്ടു വിശ്വസിക്കുക എന്നതാണ് . അത് കൊണ്ടുതന്നെ മകരവിളക്ക്‌ അന്ധവിശ്വാസം അല്ല. അറിഞ്ഞു കൊണ്ടുള്ള വിശ്വാസം ആകുന്നു. ജന കോടികള്‍ ഒഴുകി എത്തുന്നതും അതുകൊണ്ടുതന്നെ. എത്ര വിവാദം ഉണ്ടായാലും വിശ്വാസിക്ക് കുറവില്ല.

വിപ്ലവം വരുന്നു ..! ഇപ്പോള്‍ വരും..! എപ്പോള്‍ വേണമെങ്കിലും വരാം എന്ന് പറഞ്ഞു പറ്റിച്ച വിപ്ലവ ആദര്ഷമല്ല ,മറിച്ച് മനുഷ്യനെ ഒന്നായി കാണാന്‍, ഞാനും നീയും ഇല്ലാത്ത പുതിയ ലോകത്തെ കാണിച്ചുതന്ന, "താന്‍" ആരെന്നും "തന്‍" ആരെന്നും ( താനാരോ ..തന്നാരോ ...തന ) ഉള്ള അന്വേഷണത്തില്‍ "താന്‍" തന്നെ ആണ് ദൈവവും മനുഷ്യനും എന്ന് കാണിച്ചു തരുന്ന വിശ്വാസം ലോകത്ത് ഇവിടെ മാത്രമേ ഉള്ളു. സോഷ്യല്‍ഇസം എന്നോ പ്രാകൃത കമ്യുണിസം എന്നോ ഇതിനെ പറയാം.

മകരവിളക്ക്‌ കത്തിക്കുന്നു , പരുന്തു പറത്ത പെടുന്നു ....! ഒരു പന്തളം സ്വദേശി എന്നാ നിലയില്‍ പരുതിന്റെ സാന്നിദ്യത്തെ നേരില്‍ കണ്ട ആളെന്ന നിലയില്‍ ഒരാളും പരത്തുന്നതല്ല ,സ്വയം എത്തുന്നതാണ് എന്നതാണ് സത്യം. ആള്‍കൂട്ടം ഉള്ളിടത്ത് പരുന്ത് പറക്കുന്നെങ്കില്‍ .മാരാമണ്‍ കണ്വന്ഷനും ,തൃശൂര്‍ പൂരത്തിനും ,അര്‍ത്തുങ്കല്‍ പെരുനളിനും , ചന്ദനകുടത്ത്തിനും പരുന്തു വരാത്തതിന്റെ കാരണം എന്താന് ?>

വിശ്വാസത്തിനു അളവുകൊലോ 4 + 3 = 7 എന്ന സമവാക്യമോ ഇല്ല . എല്ലാ വിശ്വാസങ്ങളും ശാസ്ത്രീയമായി തെളിയിക്ക പെടനും സാധിക്കില്ല . കന്യക പരിശുദ്ധ ഗര്‍ഭം ധരിക്കുന്നതും , മോഹിനി തുടപിളര്‍ന്നു അയ്യപന്‍ ജനിക്കുനതും ..മരുഭൂമിയില്‍ ജലം സൃഷ്ടിക്കുന്നതും എല്ലാം വിശ്വാസം മാത്രം. ദൈവത്തെ ആരും ഇതുവരെ കണ്ടിട്ടുണ്ടോ ? അപ്പോള്‍ ഇതുവരെ കാണാത്ത ഒന്നിനെ വിശ്വസിക്കുന്നത് അന്ധവിശ്വാസം അല്ലെ ? അപ്പോള്‍ ദൈവ വിശ്വസം അന്ധ വിശ്വാസം ആണെന് വരുമോ .. കേവലനായ് മനുഷ്യര്‍ ചിന്തിക്കട്ടെ ..!

--
Manu Mohanan
web:-www.padayani.com

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നിരക്ഷരന്‍ - നന്ദി വായനയ്ക്കും പ്രതികരണത്തിനും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

പടയണി - നന്ദി, വായനയ്ക്കും, വ്യത്യസ്തമായ ഒരഭിപ്രായം പങ്കു വച്ചതിനും.

ശബരിമല എന്നും എല്ലാവര്‍ക്കും വിവാദം നടത്താനുള്ള ഇടം മാത്രം എന്നു പറയുമ്പോള്‍, വിവാദങ്ങള്‍ സ്വയം ഉണ്ടാകുന്നില്ല എന്നു മനസ്സിലാക്കേണ്ടതുണ്ട്. വിവാദങ്ങള്‍ക്കുള്ള ഒട്ടേറെ ദുരൂഹതകള്‍ ഒളിപ്പിച്ചു വച്ചു കൊണ്ടാണ് ശബരി മല എന്നും നിലനിന്നിട്ടുള്ളത്. ശ്രീ അയ്യപ്പന്റെ ജനനരഹസ്യം മുതല്‍ ഇപ്പോള്‍ സംഭവിച്ച ദുരന്തം വരെ ഈ ദുരൂഹതകളുടെ പരിണതികളാണ്. മകരവിളക്കും മകരജ്യോതിയും തമ്മില്‍ കൂട്ടിക്കുഴച്ച് ഒരവ്യക്തത കാലാകാലങ്ങളായി നില നില്‍ക്കുന്നുണ്ട്. സത്യം കണ്ടു പിടിക്കപ്പെട്ടപ്പോള്‍ പല പല വ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ടവര്‍ കുട്ടിക്കരണം മറിയുന്ന കാഴ്ചയാണ് നാം കാണുന്നത്. അതിനു ശേഷം ജ്യോതിയല്ല വിളക്കെന്നും, ജ്യോതി നക്ഷത്രമാണെന്നും വിശദീകരണം വന്നു. പക്ഷെ ലോകത്തിന്റെ മറ്റുള്ള ഭാഗങ്ങളിലും ദൃശ്യമാകുന്ന ഈ നക്ഷത്രവും അയ്യപ്പസ്വാമിയുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന ചോദ്യത്തിന് ഇതു വരെ തൃപ്തികരമായ ഒരുത്തരം കിട്ടിയിട്ടില്ല.
വിളക്കു കത്തിക്കുന്നത് ആദിവാസികളുടെ ഒരനുഷ്ഠാനത്തിന്റെ ഭാഗമാണെന്നായിരുന്നു മകരവിളക്കു ദിവസം ആകാശത്തില്‍ മൂന്നു വട്ടം തെളിയുന്ന ജ്യോതിയെപ്പറ്റി പറഞ്ഞത്. ഇത് എന്തു കൊണ്ട് ദേവസ്വം ബോര്‍ഡും, ഇലക്ട്രിസിറ്റി ബോര്‍ഡും മറ്റു പരിവാരങ്ങളും ചേര്‍ന്നു നടത്തുന്ന ഒരു തട്ടിപ്പായി മാറി എന്നതിനും ഇല്ല തൃപ്തികരമായ ഒരുത്തരം. ഈ രണ്ടു കാര്യങ്ങളും രണ്ടാണെന്ന് ശബരിമലയുടെയോ കേരള ഗവര്‍മ്മെന്റിന്റെയോ ഔദ്യോഗിക വെബ് സൈറ്റുകളില്‍പ്പോലും ഇല്ല (ലിങ്ക് മുകളിലെ കമന്റുകളില്‍ നിന്നും കിട്ടും)

മകരജ്യോതി എന്ന പേരില്‍ ലൈവ് ഷോകള്‍ ലോകമെമ്പാടും പ്രക്ഷേപണം ചെയ്യുന്ന ഒരൊറ്റ ചാനലുകാരു പോലും ഇതൊരു മനുഷ്യനിര്‍മ്മിതമായ ആരതി (ഇപ്പോള്‍ ചിലര്‍ വ്യാഖ്യാനിക്കുന്നതു പോലെ) യാണെന്നു പോലും കമന്ററിയായോ അടിക്കുറിപ്പായോ പറയുകയുണ്ടായില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ ചാനലുകളില്‍ക്കൂടിയായിരുന്നുവല്ലോ മന്ത്രി സുധാകരനും, തന്ത്രിയുടെ ചെറുമകനും എത്രയോ നാളുകള്‍ക്കു മുമ്പേ ഈ രഹസ്യം വെളിപ്പെടുത്തിയിരുന്നത്. ഈ ലൈവ് ഷോകളില്‍ ഒന്നിലും കര്‍പ്പൂരം കത്തിക്കുന്നത് എന്തു കൊണ്ട് ഇതു വരെ ലൈവായി വന്നില്ല. ഇക്കാരണങ്ങളാല്‍ത്തന്നെ ഭക്തവൃന്ദം ‘അറിഞ്ഞു കൊണ്ടുള്ള’ വിശാസം എന്ന വാദം നില നില്‍ക്കുന്നില്ല.

ഇതു പോലെത്തന്നെയാണ് പരുന്തിന്റെ കാര്യവും. മകരജ്യോതിയുടെ കാര്യത്തില്‍ വര്‍ഷങ്ങളോളം ഭക്തജനങ്ങളെ അജ്ഞതയുടെ പുകമറയില്‍ നിര്‍ത്തിയവര്‍ക്ക് ഇതും സാധിക്കും. ജ്യോതിയുടെ പിറകിലെ പൂച്ച പുറത്തു ചാടിയതു പോലെ പരുന്തിന്റെ പിറകിലെ ദുരൂഹതയും ഇല്ലാതാവുന്ന കാലം അദി വിദൂരമല്ല.

സുശീല്‍ കുമാര്‍ പറഞ്ഞു...

മകരജ്യോതിയെന്നാല്‍ പൊന്നലമേട്ടില്‍ ദേവഗണങ്ങള്‍ ഹരിഹരസുതനെ പൂജിക്കുന്നതാണെന്ന്, "സ്വാമിയേ.....ശരണമയ്യപ്പാ..."മെന്ന വായ്‌താരിക്കൊപ്പം റണ്ണിംഗ് കമന്ററിയായി സര്‍ക്കാര്‍വിലാസം മാധ്യമങ്ങളായ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും പ്രചരിപ്പിച്ചിരുന്നവര്‍ ഇപ്പോള്‍ കളം മാറ്റിച്ചവിട്ടിയിരിക്കുന്നു. മകരവിളക്കും മകരജ്യോതിയും ഒന്നല്ലെന്നും മകരവിളക്ക് പൊന്നമ്പലമേട്ടില്‍ കത്തിക്കുന്ന ദീപമാണെന്നും മകരജ്യോതി നക്ഷത്രമാണെന്നും ഇവര്‍, മന്ത്രി-തന്ത്യ്രാദികള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നു. "മകരജ്യോതിയും മകരവിളക്കും ഒന്നാണെന്ന് ഇക്കാലമത്രയും പ്രചരിപ്പിച്ചിരുന്ന യുക്തിവാദികള്‍ അവരുടെ കപടവാദമുഖങ്ങള്‍ പൊളിഞ്ഞുവീഴുമ്പോഴുള്ള ജാള്യതയിലാണെന്ന്" ഏഷ്യനെറ്റ് ന്യൂസിലും കൈരളിയിലും വാര്‍ത്താ ചര്‍ച്ചയില്‍ തന്ത്രിയുടെ കൊച്ചുമകനെന്ന് ആനപ്പട്ടവും കെട്ടിയെത്തിയ രാഹുല്‍ ഈശ്വര്‍ എന്നൊരു എമ്പോക്കി വിടുവായത്വം വിളമ്പുന്നത് പ്രേക്ഷകര്‍ കണ്ടതാണ്‌. വിശ്വാസികള്‍ എന്ത് വിശ്വസിക്കുന്നുവെന്ന് തങ്ങള്‍ക്കറിയേണ്ടതില്ലെന്നും ഭക്തന്മാര്‍ മരിച്ചുവീണാലും വേണ്ടില്ല, തങ്ങള്‍ക്ക് ഹിന്ദുത്വം നീനാള്‍ വാണാല്‍ മതിയെന്നും അതിന്റെ പേരില്‍ കിട്ടുന്ന വോട്ട്ഫ് മതിയെന്നും വിശ്വാസങ്ങല്‍ ശസ്ത്രീയമായി പരിശോധിക്കേണ്ടതല്ലെന്നും ഉത്തരവാദിത്വലേശമില്ലാതെ ഹിന്ദുത്വനേതാക്കള്‍ തട്ടിവിടുന്നതും നമ്മള്‍ കണ്ടു.


വിശ്വാസങ്ങള്‍ മനുഷ്യന്റെ ജീവനു വിലപറയുമ്പോള്‍ അതില്‍ മാന്വികവാദികള്‍ക്ക് ഇടപെടാതിരിക്കാനാകില്ല. ഇപ്പോള്‍ മകരവിളക്ക് കത്തിക്കുന്നതാണെന്നും മകരജ്യോതി സിറിയസ് നക്ഷത്രമാണെന്നും സമ്മതിക്കേണ്ട ഗതികേടിലെത്തയ ദേവഷബോര്‍ഡുകാര്‍ ഒരു ഉപകാരം കൂടിചെയ്യണം. ഒന്നുകില്‍ മുന്നൂറ്റിയറുപത്തിയഞ്ച് ദിവസവും ഈ ജ്യോതികത്തിക്കാന്‍ തയ്യാറകണം, എങ്കില്‍ ഒരു ദിവസം ഇത്രയേറെ മനുഷ്യര്‍ ഒരു സ്ഥലത്ത് തടിച്ചുകൂടുന്നത് ഒഴിവാക്കാനാകും. അല്ലെങ്കില്‍ ഈ ആഭാസം നിര്‍ത്തണം.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

വളരെ നന്ദി, സുശീല്‍കുമാര്‍ താങ്കളുടെ വീക്ഷണങ്ങള്‍ വ്യക്തമാക്കിയതിന്. വിശ്വാസങ്ങളുടെ മറയില്‍ നിന്നും സത്യം മുഖം മൂടി മാറ്റി പുറത്തു വരുമ്പോള്‍, ചങ്കിടിക്കുന്നത് വിശ്വാസത്തെ കറവപ്പശുവായിക്കാണുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ക്കാണെന്ന് കാണാം. അവര്‍ക്ക് വിശ്വാസമാണ് വലുത്, മനുഷ്യര്‍ അതിനു ശേഷമേ വരുന്നുള്ളു.

..naj പറഞ്ഞു...

well said.

www.viwekam.blogspot.com

DPS Bose പറഞ്ഞു...

നന്ദി,എന്റ ചിത്രങ്ങള്‍ കണ്ടതിനും അഭിപ്രായം പറഞ്ഞതിനും.സുഹൃത്തുക്കള്‍്‌ക്ക്‌ Blog വിലാസംകൂടി കൊടുത്താല്‍ നന്നായിരുന്നു. താങ്കളുടെ E-mail Address ഒരിടത്തും കണ്ടില്ല. About me ല്‍ അതു കൂടി കൊടുക്കുക
--DPSC Bose http://dpscboseart.blogspot.com

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

http://www.deccanchronicle.com/channels/nation/south/you-saw-makaravilakku-now-meet-man-who-lit-it-245

The ugly stampede that killed over 100 Sabari pilgrims at Pulmedu on January 14, 2011 is still a painful memory.

But for the divinity attached to the makaravilakku, this tragedy could have been averted. The bigger tragedy, however, is that it took a stampede and the loss of many lives for officials to confess, at last, that the makaravilakku is in fact, man-made and not the result of divine intervention.

Despite the confession, the Travancore Devaswom Board (TDB) still shrouds the makaravilakku with an element of mystery. TDB president M.Rajagopalan Nair had earlier said the Board would engage a senior priest to perform the deeparadhana at Ponnambalamedu.

Yet, till date, no one knows who actually lit the makaravilakku at Ponnambalamedu on January 15 this year though it is thought that Kerala State Electricity Board (KSEB) officials were behind the act.

An independent investigation carried out by Deccan Chronicle proves the light was lit by Ranni divisional forest officer R. Kamalahar. This comes as a surprise, considering the TDB’s rocky relationship with the State Forest Department.

Kamalahar, a member of the 2006 batch, says he was extremely lucky to light the makaravilakku.

“Athu udambe pullarikka vaikkum experience (it was a hair-raising experience). I’m lucky God Almighty chose me,” Kamalahar told DC.

Thirty-one-year-old Kamalahar, interestingly, is a native of Tamil Nadu.

“My father retired from the Tamil Nadu Electricity Board (TNEB) and my mother is a housewife. I have only one brother who is a software engineer,” he said.

His wife Uma (2009 batch) works as the assistant deputy conservator at Konni. The no-nonsense DFO, who is known to be sincere, honest and hardworking, has been closely interacting with TDB officials during the just-concluded pilgrim season. He feels it is this proximity that prompted TDB officials to choose him to execute the lighting job.

TDB officials were worried, because members of the Malayaraya community had threatened to light the makaravilakku. Kamalahar is a native of Palani, the abode of Lord Muruga who like his brother Ayyappa, according to legend, renounced the world to find peace and solace on a hill top.

“Isn’t this a pleasant coincidence?” he asks.

“Mr Rajagopalan Nair called me and said there could be some trouble at Ponnambalamedu. I assured him that nothing would go wrong and trouble-makers would be kept out of the Ponnambalamedu area,” Kamalahar said.

It is learnt that Kamalahar lit the camphor while 21 forest guards and 28 state policemen led by a retired deputy superintendent of police kept vigil. Kamalahar was also joined by two TDB officials including a priest and an executive engineer.

Kamalahar says that the camphor (around 5 kilograms) was lit, listening to the running radio commentary on the thiruvabharana yatra (Procession).

“Once the commentator said that the makaravilakku would appear any time now, I lit the camphor,” he disclosed. He says that the light was lit exactly at 6.45 pm.

“The moment I showed the light, we could hear the fervent chanting of swamiye saranamayappa at Ponnambalamedu. It was a magnificent and lifetime experience,” he recalls.

Kamalahar also discounts the theory that Malayaraya community members were behind the first makaravilakku that appeared on January 14. “It was, of course, a torch light. We know for sure there was no one at Ponnambalamedu that day,” he said.

Meanwhile, principal chief conservator of forests Raja Raja Varma says that the TDB had never involved the forest department in the makaravilakku lighting ceremony in the past. This is the first time, he said.

It is a well known fact that the TDB and State Forest Department officials have been at loggerheads for a long time.

Forest officials are unhappy that the TDB is promoting pleasure pilgrimages through the heartland of the Periyar Tiger Reserve (PTR), thus endangering its pristine forests.