
ഇന്നലെ വരെ ഞാനും എന്റെ സുഹൃത്തുക്കളും ചാപ്‌ളിന്‍ സിനിമകള്‍ കണ്ട് കുടു കുടാ ചിരിച്ചിരുന്നു. എനിക്കൊപ്പം എന്റെ കുടുംബാംഗങ്ങളും ചാപ്‌ളിന്റെ വേഷങ്ങള്‍ കണ്ട് ചിരിച്ചു മണ്ണു കപ്പി.
‘സിറ്റിലൈറ്റ് ‘ കണ്ടപ്പോള്‍ അറിയാതെ കണ്ണു തുടച്ചു. ‘മോഡേണ്‍ ടൈംസ് ’ മനുഷ്യനു മേല്‍ ആധിപത്യം സ്ഥാപിക്കുന്ന യന്ത്രങ്ങളുടേയും, അധികാരത്തിന്റെയും കഥ പറഞ്ഞപ്പോള്‍ ഞങ്ങളുടെ മുഖങ്ങളും നിസ്സഹായാവസ്ഥകളും ഞങ്ങളതില്‍ ദര്‍ശിച്ചു.
റിയാലിറ്റി ഷോകളില്‍ നിന്നും, സീരിയലുകളില്‍ നിന്നും, ഓക്കാനം വരുത്തുന്ന മിമിക്സ് ഷോകളില്‍ നിന്നും ശ്രദ്ധയകറ്റാനും നിലവാരമുള്ള ഹാസ്യം എന്തെന്നു മനസ്സിലാക്കുവാന്‍ പ്രാപ്തരാക്കുന്നതിനുമായി കുട്ടികളെ ചാപ്ലിന്റെ സിനിമകള്‍ കാണിച്ചു. അവര്‍ക്കും ഇഷ്ടമായി ചാപ്ലിനെ.
‘ഗ്രേറ്റ് ഡിക്റ്റേറ്റര്‍‘ എന്ന ചിത്രത്തിന്റെ അവസാനം വരുന്ന ഡയലോഗ് കേട്ടപ്പോള്‍ ഞങ്ങളുടെ ഉള്ളിലെ മനുഷ്യ സ്നേഹികള്‍ ഉണര്‍ന്നു. ഇതു തന്നെയാണല്ലോ ഞങ്ങളും ഉദ്ദേശിച്ചിരുന്നത് എന്ന് തിരിച്ചറിഞ്ഞു. ആ സിനിമയിലെ ഡയലോഗില്‍ നിന്നും ഒരു ഭാഗം ഇങ്ങിനെ -
Soldiers! Don't give yourselves to brutes - men who despise you and enslave you - who regiment your lives - tell you what to do - what to think and what to feel! Who drill you - diet you - treat you like cattle, use you as cannon fodder. Don't give yourselves to these unnatural men - machine men with machine minds and machine hearts!
You are not machines! You are not cattle! You are men! You have the love of humanity in your hearts. You don't hate, only the unloved hate - the unloved and the unnatural!
ചുരുക്കത്തില്‍ ചാപ്ലിന്‍ ഞങ്ങള്‍ സ്നേഹിക്കുന്ന, ആരാധിക്കുന്ന വളരെ വലിയൊരാളായിരുന്നു ഇന്നലെ വരെ. ഇന്നലെയോടെ എല്ലാം തകിടം മറിഞ്ഞു. ഇന്നലെയാണ് ആ വലിയ സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്, ഞങ്ങളുടെ ചാപ്ലിന്‍ ഇന്ത്യാക്കാരനല്ല. ജനിച്ചു വളര്‍ന്ന ഇംഗ്ലണ്ടിലെ പള്ളിയില്‍ വച്ച് മാമ്മൊദീസ മുങ്ങിയവനാണ്. അങ്ങിനെ ക്രിസ്ത്യാനിയായ ചാപ്ലിനാണ് മരിച്ചു കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം 57 അടി ഉയരമുള്ള ഒരു പ്രതിമയായി ഞങ്ങളുടെ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്താന്‍ വേണ്ടി ഉടുപ്പിയിലെ ബെയിന്ദൂര്‍ ബീച്ചില്‍ സോമശേഖര ക്ഷേത്രത്തിനടുത്തായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പോകുന്നത്. ഇത്ര വലിയ പ്രതിമ നിര്‍മ്മിക്കുക വഴി ഗിന്നസ് ബുക്കില്‍ കയറുക, സിനിമയുടെ ആവശ്യം കഴിഞ്ഞാല്‍ ചാപ്ലിന്‍ പ്രതിമ വിനോദ സഞ്ചാരികള്‍ക്കായി അതേ സ്ഥലത്തു തന്നെ നിലനിര്‍ത്തുക തുടങ്ങിയ ദുരുദ്ദേശങ്ങളും സംവിധായകന് ഉണ്ടായിരുന്നതായി അറിയുന്നു.
ലോകമെമ്പാടുമുള്ള സകല ഹിന്ദുക്കളുടേയും കാര്യങ്ങള്‍ തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ചില ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാണിച്ചില്ലായിരുന്നുവെങ്കില്‍, ഈ ഉദ്യമത്തെ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ ഞങ്ങളിക്കാര്യം അറിയുകയോ ചാപ്ലിനെപ്പോലുള്ള ഒരാള്‍ ഒരു ക്രിസ്ത്യാനിയായിരുന്നു എന്ന് സങ്കല്പിക്കുക പോലുമോ ചെയ്യില്ലായിരുന്നു. ഇതു വരെ ഇന്ത്യക്കാരനെന്നോ വിദേശിയെന്നൊ ചിന്തിക്കാതെയായിരുന്നു ഞങ്ങള്‍ ഓരോ അഭിനേതാവിനേയും വീക്ഷിച്ചിരുന്നതെന്ന തിരിച്ചറിവും ഈ ഒരൊറ്റ സംഭവം കൊണ്ട് നേടി.
ഏതായാലും ഈ സംഘടനകള്‍ വളരെ നല്ല കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ബാറില്‍ പോകുന്ന പെണ്ണുങ്ങളെ ആക്രമിക്കുക, വാലന്റിന്‍ ഡേ ആഘോഷിക്കുന്നവരെ പിടിച്ച് കെട്ടിച്ചു വിടുക തുടങ്ങിയവ എടുത്തു പറയാവുന്നവയില്‍ ചിലതു മാത്രം. (ചില തലതിരിഞ്ഞ പെണ്ണുങ്ങള്‍ തങ്ങളുടെ ‘പിങ്ക് അടിവസ്ത്രങ്ങള്‍’ ഞങ്ങളുടെ ഹീറോ മുത്തലിക്കിന് അയച്ചു കൊടുത്തു പ്രതിഷേധിച്ചു എന്നതൊക്കെ വിവരക്കേടായേ കണക്കാക്കാന്‍ കഴിയൂ) എല്ലാവരുടേയും കൂട്ടായ പ്രതിഷേധങ്ങള്‍ മൂലം ഹേമന്ത് ഹെഗ്‌ഡെ എന്ന സംവിധായകന്‍ ചാപ്ലിന്‍ പ്രതിമയ്ക്കായി വേറെ സ്ഥലങ്ങള്‍ അന്വേഷിക്കുന്നു എന്നത് വളരെ ആശ്വാസകരമാണ്.
http://timesofindia.indiatimes.com/BJP-activists-attack-Christian-Chaplin-statue/rssarticleshow/4265487.cmsഏതായാലും ചാപ്ലിനു പകരം എന്തു കൊണ്ട് സാമി വിവേകാനന്ദന്റെ പ്രതിമ ഉണ്ടാക്കി ഷൂട്ടു ചെയ്തു കൂടാ എന്ന് ഞങ്ങളുടെ നേതാക്കളില്‍ ചിലര്‍ ചോദിച്ചതില്‍ എത്ര മാത്രം ന്യായമുണ്ടെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാം. ലോകം ആദരിക്കുന്ന മഹാനാണ് അദ്ദേഹം. ഈ സിനിമാക്കാര്‍ക്ക് എന്തറിയാം. ഒന്നുമില്ലേലും വിവേകാനന്ദന്‍ ഒരു ഹിന്ദുവായിരുന്നല്ലോ. എത്ര വലുതാണേലും വിവേകാനന്ദ പ്രതിമ മൂലം അമ്പലത്തിനു ബുദ്ധിമുട്ടുണ്ടാവാന്‍ വഴിയില്ല. അതു മൂലം അദ്ദേഹത്തിന്റെ വലിപ്പം ലോകം മനസ്സിലാക്കട്ടെ. വിദേശിയായ ചാപ്ലിനെപ്പറ്റി അറിയാമെങ്കിലും “കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞ“ വിവേകാനന്ദനെപ്പറ്റി ഏറെയൊന്നും അറിയില്ല എന്ന അപമാന ഭാരത്താല്‍നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയതില്‍ ചിലത് താഴെ -
“We want to lead mankind to the place where there is neither the Vedas, nor the Bible, nor the Koran; yet this has to be done by harmonizing the Vedas, the Bible, and the Koran.
Mankind ought to be taught that religions are but the varied expressions of THE RELIGION, which is Oneness, so that each may choose the path that suits him best.
I am proud to belong to a religion which has taught the world both tolerance and universal acceptance. We believe not only in universal toleration, but we accept all religions as true.
I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth.“
മേല്‍പ്പറഞ്ഞതൊക്കെ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ കാര്യങ്ങളായാണ് കിടക്കുന്നത്. ഇനി നെറ്റില്‍ കാണുന്നതൊക്കെ ശരിയാകണമെന്നുണ്ടോ? ഹിന്ദു സംഘടനകള്‍ വിവേകാനന്ദനെ അറിഞ്ഞിടത്തോളം അറിവ് ഞങ്ങള്‍ക്കില്ലല്ലോ. ചിരിക്കാന്‍ തരത്തില്‍ വിവേകാനന്ദന്‍ എന്തെങ്കിലും പറഞ്ഞതായോ കാണിച്ചതായോ അറിയാന്‍ കഴിഞ്ഞിട്ടില്ല.
പക്ഷേ എന്തൊക്കെത്തന്നെയായാലും ഇന്നലെ മുതല്‍ ഇന്ത്യക്കാരനല്ലാത്ത ചാപ്ലിന്‍ എന്ന ക്രിസ്ത്യാനിയുടെ സിനിമകള്‍ കണ്ട് ഹിന്ദുക്കളായ ഞങ്ങള്‍ ചിരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്.
ഇ-പത്രത്തില്‍ വന്ന വാര്‍ത്ത